ഫ്ലൈറ്റ് ടിക്കറ്റ് തട്ടിപ്പുകൾ; ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
എയർലൈൻ ടിക്കറ്റ് തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരക്കുകൾ കുറിച്ചും കിഴിവുകളെ കുറിച്ചും ധാരണയില്ലാത്ത യാത്രക്കാരെ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു.
ഏറ്റവും സൗകര്യപ്രദമായ യാത്രാമാർഗമാണ് വിമാനയാത്ര. എന്നാൽ ഭാരിച്ച നിരക്കുകൾ കാരണം പലപ്പോഴും ഇത് മാറ്റിവെക്കുന്നവരാണ് കൂടുതലും. അതേസമയം, പ്രത്യേക കാമ്പെയ്‌നുകൾ, ഉത്സവങ്ങൾ, അവധിക്കാല പ്രമോഷനുകൾ എന്നിവയുടെ ഭാഗമായി രാജ്യത്തെ വിവിധ എയർലൈനുകൾ ടിക്കറ്റുകളിൽ കിഴിവ് നൽകാറുണ്ട്. ഇങ്ങനെ കിഴിവുകളിലും ഓഫറുകളിലും വിശ്വസിച്ച് ഫ്ലൈറ്റ് ടിക്കറ്റ് ബ്ലോക്ക് ചെയ്യുന്നവരും കുറവല്ല. എന്നാൽ പലപ്പോഴും ഇതിനെ കുറിച്ച് അറിയാത്തവരെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ഈ ആകർഷകമായ ഡീലുകൾ ചൂഷണം ചെയ്യുന്നു. എയർലൈൻ ടിക്കറ്റ് തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരക്കുകൾ കുറിച്ചും കിഴിവുകളെ കുറിച്ചും ധാരണയില്ലാത്ത യാത്രക്കാരെ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു.
കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്തുകൊണ്ട് യാത്രക്കാരെ കബളിപ്പിക്കുന്നവരും ഉണ്ട്. ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയോ അവിശ്വസനീയമാംവിധം കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നതുപോലുള്ള തന്ത്രങ്ങളാണ് തട്ടിപ്പുകാർ പ്രയോഗിക്കുന്നത്. ട്രാവൽ ഏജൻസികൾ അല്ലെങ്കിൽ ഏജന്റുമാരുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ അനുകരിച്ചുകൊണ്ടുള്ള വെബ്‌സൈറ്റുകൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും ബാങ്ക് ട്രാൻസ്ഫർ, വെർച്വൽ കറൻസികൾ അല്ലെങ്കിൽ മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ ടിക്കറ്റുകൾ വാങ്ങുകയും പിന്നീട് സംശയിക്കാൻ ഇടയില്ലാത്ത യാത്രക്കാർക്ക് കൈമാറുകയും ചെയ്യുന്നു. യാത്രക്കാരൻ ഇത് തിരിച്ചറിയുക പലപ്പോഴും, മോഷ്ടിച്ച ക്രെഡിറ്റ് കാർഡിന്റെ നിയമാനുസൃത ഉടമ ബാങ്കിൽ അനധികൃത ഇടപാട് റിപ്പോർട്ട് ചെയ്യുമ്പോൾ വാങ്ങിയ ടിക്കറ്റ് റദ്ദാക്കപ്പെടുമ്പോൾ മാത്രമാണ്. ഇതിലൂടെ യാത്രക്കാരന്, ഇഷ്യൂ ചെയ്ത ടിക്കറ്റ് അസാധുവാക്കുകയും യാത്ര ചെയ്യാൻ കഴിയാതെ വരികയും സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യും.
ഫ്ലൈറ്റ് ടിക്കറ്റ് തട്ടിപ്പുകൾ മനസിലാക്കാനുള്ള വഴികൾ
ടിക്കറ്റ് നിരക്ക് വളരെ കുറവ്: മറ്റുള്ളവയെ അപേക്ഷിച്ച് അസാധാരണമാംവിധം കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ഓഫർ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. തട്ടിപ്പുകാർ പലപ്പോഴും വിലകുറഞ്ഞ ഡീലുകൾ നൽകി ഇരകളെ ആകർഷിക്കും.
ടിക്കറ്റ് തീയതികൾ: ഫ്ലൈറ്റിന് തൊട്ടുമുമ്പ് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ ഇത്തരത്തിലുള്ളവരെ ചൂഷണം ചെയ്യാൻ തട്ടിപ്പുകാർ ശ്രമിക്കും. മാത്രമല്ല നിയമാനുസൃതമായ കാർഡ് ഉടമ അനധികൃത ഇടപാട് തിരിച്ചറിയുന്നതിനും റദ്ദാക്കുന്നതിനും എടുക്കുന്ന സമയംകൊണ്ട് യാത്രക്കാരന് ടിക്കറ്റ് കൈമാറാനും സാധിക്കും.
പേയ്‌മെന്റ്
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണമായോ ബാങ്ക് ട്രാൻസ്ഫർ മുഖേനയോ പേയ്‌മെന്റുകൾ നടത്താൻ ആവശ്യപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കുക. കാരണം ഫണ്ടുകൾ ഉടനടി പിൻവലിക്കപ്പെടും, ഇത് വീണ്ടെടുക്കാനുള്ള അവസരങ്ങൾ കുറവാണ്.
കോൺടാക്റ്റ് വിവരങ്ങൾ അപൂർണമായിരിക്കും
ട്രാവൽ ഏജൻസിയുടെ വെബ്‌സൈറ്റോ സോഷ്യൽ മീഡിയ അക്കൗണ്ടോ എപ്പോഴും ഒരു ഓഫീസിന്റെ വിലാസവും ലാൻഡ്‌ലൈൻ ടെലിഫോൺ നമ്പറും ഉൾപ്പെടെ സമഗ്രമായ കോൺടാക്റ്റ് വിശദാംശങ്ങൾ നൽകും. അത് പരിശോധിച്ച് ഉറപ്പ് വരുത്തുക