അയോധ്യക്ക് പിന്നാലെ രാജ്യത്ത് ഒരുങ്ങുന്നത് 5 ക്ഷേത്രങ്ങൾ; മുടക്കുന്നത് ദശകോടികൾ
ഇന്ത്യയിൽ നിർമ്മാണത്തിലിരിക്കുന്ന മറ്റ് ക്ഷേത്രങ്ങളുണ്ട്. ഏതൊക്കെ ക്ഷേത്രങ്ങൾ പൂർത്തിയാകാനുണ്ടെന്നും അവയുടെ നിർമ്മാണച്ചെലവ് എന്താണെന്നും നമുക്ക് നോക്കാം:
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കിയത് 1800 കോടി ചെലവിട്ടാണ്. രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടന ചടങ്ങ് ഒടുവിൽ കഴിഞ്ഞ മാസം ജനുവരി 22 ന് നടന്നു. ആദ്യ 12 ദിവസങ്ങളിൽ തന്നെ 24 ലക്ഷത്തിലധികം സന്ദർശകരെ അയോധ്യ സ്വാഗതം ചെയ്തതായി ഈ മാസം ആദ്യം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രത്തിലേക്കുള്ള ലക്ഷക്കണക്കിന് ഭക്തരുടെ വരവ് അയോധ്യയിൽ തുടരുമ്പോൾ, ഇന്ത്യയിൽ നിർമ്മാണത്തിലിരിക്കുന്ന മറ്റ് ക്ഷേത്രങ്ങളുണ്ട്. ഏതൊക്കെ ക്ഷേത്രങ്ങൾ പൂർത്തിയാകാനുണ്ടെന്നും അവയുടെ നിർമ്മാണച്ചെലവ് എന്താണെന്നും നമുക്ക് നോക്കാം:
അയോധ്യയിലെ രാമക്ഷേത്രത്തിന് ശേഷം, ഇന്ത്യയിൽ വരാനിരിക്കുന്ന 5 ക്ഷേത്രങ്ങളും അവയുടെ ചെലവും
1.ഹനുമാന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ - ചെലവ്: 1200 കോടി രൂപ
ഹംപി ആസ്ഥാനമായുള്ള ഹനുമാൻ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് കിഷ്കിന്ധയിൽ 1,200 കോടി രൂപ ചെലവിൽ 215 മീറ്റർ ഹനുമാൻ പ്രതിമ നിർമ്മിക്കാൻ പദ്ധതിയിടുന്നു, അടുത്ത ആറ് വർഷത്തിനുള്ളിൽ പണിപൂർത്തീകരിക്കും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഹംപിയുടെ പ്രാന്തപ്രദേശത്താണ് കിഷ്കിന്ധ സ്ഥിതി ചെയ്യുന്നത്.
2.ഇസ്‌കോൺ ചന്ദ്രോദയ മന്ദിർ - ചെലവ്: 700 കോടി രൂപ
മഥുരയിലെ വൃന്ദാവനത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ക്ഷേത്രമാണ് വൃന്ദാവൻ ചന്ദ്രോദയ മന്ദിർ. നാല് വർഷംകൊണ്ട് പണി പൂർത്തിയാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മതസ്മാരകമായിരിക്കും ഇത്. 700 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന ക്ഷേത്രം ലോകത്തിലെ ഏറ്റവും ചെലവേറിയ ക്ഷേത്രങ്ങളിൽ ഒന്നായിരിക്കും ഇത്. 2026 ഡിസംബറോടെ ക്ഷത്രം തുറക്കും.
3.ശ്രീ ചൈതന്യ ചന്ദ്രോദയ മന്ദിർ- ചെലവ്: 830 കോടി രൂപ
പഞ്ച-തത്ത്വ ദേവതകളായ രാധാ മാധവ, നൃസിംഹദേവ, ചൈതന്യ മഹാപ്രഭു എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്ര സമുച്ചയമാണ് മായാപൂർ ചന്ദ്രോദയ മന്ദിർ, ഏകദേശം 830 കോടി രൂപ ചെലവിൽ ആണ്നി ക്ഷേത്രം ഉയരുന്നത്. പശ്ചിമ ബംഗാളിലെ മായാപൂർ നഗരത്തിന് ക്ഷേത്രം ഒരുങ്ങുന്നത്.
4.വിരാട് രാമായണ ക്ഷേത്രം - ചെലവ്: 500 കോടി
500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വിരാട് രാമായണ മന്ദിറിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2023 ജൂണിൽ ആരംഭിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന "ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം" ആയി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.
5.ജഗന്നാഥ് ധാം സംസ്കൃതി കേന്ദ്രം- ചെലവ്: 143 കോടി രൂപ
പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ബീച്ച് ടൗണായ ദിഘയിലെ ജഗന്നാഥ ക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 മാർച്ചോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 143 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ക്ഷേത്രം അടുത്ത ഏപ്രിലിൽ ഭക്തർക്കായി തുറന്നു കൊടുക്കും.