വൻ പ്രഖ്യാപനവുമായി അദാനി; വെറും എയർപോർട്ടല്ല, വരുന്നത് എയർപോർട്ട് സിറ്റി, നിക്ഷേപിക്കുന്നത് 60,000 കോടി

തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂർ എന്നീ  7 വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60,000 കോടി രൂപ നിക്ഷേപിക്കാൻ  അദാനി ഗ്രൂപ്പ്

Adani group Plan to invest 60,000 crore in airport biz in next 10 years

ടുത്ത 10 വർഷത്തിനുള്ളിൽ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 7 വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60,000 കോടി രൂപ നിക്ഷേപിക്കാൻ  അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. ഈ വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിച്ച് കമ്പനിയുടെ വരുമാനം വർധിപ്പിക്കാനാണ് പദ്ധതി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് എയർസൈഡിനായി 30,000 കോടി രൂപ ചെലവഴിക്കുമെന്നും അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ സിറ്റി സൈഡിന് 30,000 കോടി രൂപ  നിക്ഷേപിക്കുമെന്നും അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി  പറഞ്ഞു.  തിരുവനന്തപുരത്തിന് പുറമേ  മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂർ, എന്നീ വിമാനത്താവളങ്ങൾ  ഇതിൽ ഉൾപ്പെടുന്നു.

എന്താണ് എയർസൈഡും സിറ്റിസൈഡും?

റൺവേകൾ, കൺട്രോൾ ടവറുകൾ, എയർക്രാഫ്റ്റ് മെയിന്റനൻസ്, ഇന്ധനം നിറയ്ക്കൽ തുടങ്ങിയ  വിഭാഗമാണ് എയർസൈഡിൽ ഉൾപ്പെടുന്നത്.  എയർസൈഡ് എന്നത് ബോർഡിംഗ് പാസുകളുള്ള യാത്രക്കാർക്ക് മാത്രം പ്രവേശനം ഉള്ള  വിമാനത്താവളത്തിലെ സുരക്ഷിത മേഖലയാണ്, അതേസമയം   ആർക്കും പ്രവേശനം ഉള്ള  വിമാനത്താവളത്തിന്റെ പൊതു ഇടമാണ് സിറ്റിസൈഡ്. യാത്രക്കാർക്കായി വിമാനത്താവളത്തിന് ചുറ്റുമുള്ള വാണിജ്യ സൗകര്യങ്ങൾ  ഇതിന് കീഴിൽ വരുന്നു.
  
വിമാനത്താവളങ്ങളുടെ സിറ്റിസൈഡുമായി ബന്ധപ്പെട്ട്, ഹോട്ടലുകൾ, കൺവെൻഷൻ സെൻററുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഭക്ഷണശാലകൾ എന്നിവ ഉൾക്കൊള്ളുന്ന വികസനപദ്ധതിയാണ് അദാനി ആലോചിക്കുന്നത്. സിറ്റിസൈഡ് വികസനത്തിന് പാരിസ്ഥിതികാനുമതി, ഭൂമിയുടെ ലഭ്യത തുടങ്ങിയ നിരവധി കാര്യങ്ങൾ ആവശ്യമുണ്ട്. അതുകൊണ്ടാണ് 5 വർഷം വരെ പദ്ധതിയ്ക്ക് ആവശ്യമായി വരുന്നത് എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
 

Latest Videos
Follow Us:
Download App:
  • android
  • ios