സ്വർണം പൂശിയ കൊട്ടാരം, 700ഓളം കാറുകൾ, 8 സ്വകാര്യ വിമാനങ്ങൾ; ലോകത്തെ ഏറ്റവും സമ്പന്നമായ കുടുംബത്തിന്റെ വിശേഷം

യുഎഇയിൽ ഇവരുടെ ഉടമസ്ഥതയിലുള്ള നിരവധി കൊട്ടാരങ്ങളിൽ ഏറ്റവും വലുതാണിത്. ഏതാണ്ട് 94 ഏക്കറിൽ പരന്നുകിടക്കുന്ന, വലിയ താഴികക്കുടങ്ങളുള്ള കൊട്ടാരത്തിൽ 350,000 പരലുകൾ കൊണ്ട് നിർമ്മിച്ച ഒരു നിലവിളക്കടക്കം കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന പുരാവസ്തുക്കളുമുണ്ട്.

700 cars, 4000crore value palace, 8 private jets, World's Richest Family Owns prm

അബൂദാബി: 4,078 കോടി രൂപയുടെ പ്രസിഡൻഷ്യൽ പാലസ് (മൂന്ന് പെന്റഗണുകളുടെ വലിപ്പം), എട്ട് സ്വകാര്യ ജെറ്റുകൾ, ഒരു ജനപ്രിയ ഫുട്ബോൾ ക്ലബ്ബ്... ഇങ്ങനെ പൊകുന്നു ലോകത്തെ ഏറ്റവും സമ്പന്നമായ കുടുംബത്തിന്റെ ആസ്തി. അബൂദാബിയിലെ അൽ നഹ്യാൻ രാജകുടുംബമാണ് ലോകത്തിലെ ഏറ്റവും സമ്പന്നരെന്ന് ജിക്യു റിപ്പോർട്ട് ചെയ്യുന്നു. എംബിഇസഡ്(MBZ) എന്ന ഇനീഷ്യലിൽ അറിയപ്പെടുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്  കുടുംബത്തെ നയിക്കുന്നത്. 18 സഹോദരന്മാരും 11 സഹോദരിമാരും കുടുംബത്തിലെ പ്രധാന അം​ഗങ്ങളാണ്. രാജാവിന് മാത്രം ഒമ്പത് മക്കളും 18 പേരക്കുട്ടികളുമുണ്ട്.

ലോകത്തെ എണ്ണ സമ്പത്തിൽ ആറ് ശതമാനം കുടുംബത്തിന്റെ സ്വന്തമാണ്. മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബ് ഉൾപ്പെടെ നിരവധി പ്രശസ്ത കമ്പനികളിൽ ഓഹരി പങ്കാളിത്തം. ഇവയിൽ ഗായിക റിഹാനയുടെ ബ്യൂട്ടി ബ്രാൻഡായ ഫെന്റി മുതൽ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് വരെ ഉൾപ്പെടും. 

പ്രസിഡന്റിന്റെ ഇളയ സഹോദരൻ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന്റെ കൈവശം ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി, അഞ്ച് ബുഗാട്ടി വെയ്‌റോണുകൾ, ഒരു ലംബോർഗിനി റെവെന്റൺ, ഒരു മെഴ്‌സിഡസ്-ബെൻസ് CLK GTR, ഒരു ഫെരാരി 599XX, ഒരു മക്ലാരൻ MC12 എന്നിവയുൾപ്പെടെ 700-ലധികം കാറുകളുടെ ശേഖരമുണ്ട്. 

അബുദാബിയിലെ സ്വർണ്ണം പൂശിയ ഖസർ അൽ-വതൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിലാണ് കുടുംബം താമസിക്കുന്നത്, യുഎഇയിൽ ഇവരുടെ ഉടമസ്ഥതയിലുള്ള നിരവധി കൊട്ടാരങ്ങളിൽ ഏറ്റവും വലുതാണിത്. ഏതാണ്ട് 94 ഏക്കറിൽ പരന്നുകിടക്കുന്ന, വലിയ താഴികക്കുടങ്ങളുള്ള കൊട്ടാരത്തിൽ 350,000 പരലുകൾ കൊണ്ട് നിർമ്മിച്ച ഒരു നിലവിളക്കടക്കം കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന പുരാവസ്തുക്കളുമുണ്ട്.

പ്രസിഡന്റിന്റെ സഹോദരൻ തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ കുടുംബത്തിന്റെ മുഖ്യ നിക്ഷേപ കമ്പനിയുടെ തലവനാണ്. അതിന്റെ മൂല്യം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 28,000 ശതമാനം ഉയർന്നു. നിലവിൽ 235 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിക്ക് കൃഷി, ഊർജം, വിനോദം, കടൽ ബിസിനസുകൾ എന്നിവയുമുണ്ട്.  പതിനായിരക്കണക്കിന് ആളുകൾക്കാണ് കമ്പനി ജോലി നൽകുന്നത്. 

യുഎഇ കൂടാതെ, പാരീസിലും ലണ്ടനിലും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആഡംബര സ്വത്തുക്കളും അബുദാബി റോയൽസിന്റെ ഉടമസ്ഥതയിലാണ്. ലണ്ടനിലെ ജന്മി എന്നാണ് കുടുംബം അറിയപ്പെടുന്നത്. 2015 ലെ ന്യൂയോർക്കർ റിപ്പോർട്ട് അനുസരിച്ച്, രാജകുടുംബത്തിന് ബ്രിട്ടീഷ് രാജകുടുംബവുമായി കിടപിടിക്കുന്ന ആസ്തികൾ ഉണ്ടായിരുന്നു.

2008-ൽ, MBZ ന്റെ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ്,മാഞ്ചസ്റ്റർ സിറ്റിയെ 2,122 കോടിക്ക് വാങ്ങിയത്. മാഞ്ചസ്റ്റർ സിറ്റി, മുംബൈ സിറ്റി, മെൽബൺ സിറ്റി, ന്യൂയോർക്ക് സിറ്റി ഫുട്ബോൾ ക്ലബ്ബുകൾ എന്നിവ നടത്തുന്ന സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ 81 ശതമാനവും കമ്പനിയുടെ ഉടമസ്ഥതയിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios