റിസ്‌കില്ലാതെ നേട്ടം കൊയ്യാം; നിക്ഷേപങ്ങൾക്ക് വമ്പൻ പലിശയുമായി ഈ ബാങ്കുകൾ
സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് എട്ട് ശതമാനം വരെ പലിശനിരക്ക് നൽകിക്കൊണ്ട് ചെറുകിട സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും രംഗത്തെത്തിയിട്ടുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം, രാജ്യത്തെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കിലും മാറ്റമുണ്ടായിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് എട്ട് ശതമാനം വരെ പലിശനിരക്ക് നൽകിക്കൊണ്ട് ചെറുകിട സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും രംഗത്തെത്തിയിട്ടുണ്ട്. ഏതെല്ലാം ബാങ്കുകളാണ് ഇത്തരത്തിൽ ഉയർന്ന പലിശ നൽകുന്നതെന്ന് നോക്കാം.
ഡിസിബി ബാങ്ക്:
ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് എട്ട് ശതമാനം വരെ പലിശ നൽകുന്നു, പലിശ നിരക്കിന്റെ കാര്യത്തിൽ സ്വകാര്യ ബാങ്കുകൾക്കിടയിൽ ഏറ്റവും മികച്ച നിരക്ക് ഡിസിബി ബാങ്കാണ് നൽകുന്നത്.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്:
7.50 ശതമാനം വരെ പലിശയാണ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫെഡറൽ ബാങ്ക്:
7.15 ശതമാനം വരെ പലിശയാണ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഫെഡറൽ ബാങ്ക് നൽകുന്നത്.
ഡിബിഎസ് ബാങ്ക്:
ഈ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഏഴ് ശതമാനം വരെ ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സിംഗപ്പൂരിലെ ഒരു മൾട്ടിനാഷണൽ ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസ് കോർപ്പറേഷനാണ് ഡിബിഎസ് ബാങ്ക്. സിംഗപ്പൂരിലെ മറീന ബേ ജില്ലയിലുള്ള മറീന ബേ ഫിനാൻഷ്യൽ സെന്ററിലാണ് ഇതിന്റെ ആസ്ഥാനം.
എ യു സ്മോൾ ഫിനാൻസ് ബാങ്ക്:
ഏഴ് ശതമാനം വരെ ആകർഷകമായ പലിശ നിരക്കാണ് എ യു സ്മോൾ ഫിനാൻസ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആർബിഎൽ ബാങ്ക്:
ഈ രണ്ട് ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് ഏഴ് ശതമാനം വരെ പലിശ നൽകുന്നു.