പണം അമിതമായി ചെലവാക്കുന്ന ശീലം ഒഴിവാക്കാം; സാമ്പത്തിക കാര്യങ്ങൾ കുട്ടിക്കളിയല്ല

അനാവശ്യ ചെലവ് കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അമിത ചെലവ് ഒഴിവാക്കാനും കൂടുതൽ ലാഭിക്കാനും എങ്ങനെ കഴിയും

5 tips on how to avoid overspending

ണം കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ചിലർക്ക് അമിതമായി ചെലവഴിക്കാനുള്ള പ്രവണതയുണ്ടാകും. സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതും പ്രധാനമായതിനാൽ അനാവശ്യ ചെലവ് കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അമിത ചെലവ് ഒഴിവാക്കാനും കൂടുതൽ ലാഭിക്കാനും എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള 5  വഴികൾ ഇതാ 

ഒരു ബജറ്റ് ഉണ്ടാക്കുക

പണം കൈകാര്യം ചെയ്യുമ്പോൾ എപ്പോഴും ഒരു ബജറ്റ് ഉണ്ടാക്കുക. നിങ്ങളുടെ പ്രതിമാസ വരുമാനം കണക്കാക്കുക. എല്ലാ പ്രതിമാസ ചെലവുകളും പട്ടികപ്പെടുത്തുക. വരുമാനത്തെയും ചെലവിനെയും കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. നിങ്ങളുടെ ചെലവുകൾ നിങ്ങളുടെ വരുമാനത്തിൽ കവിയുന്നില്ലെന്ന് ഉറപ്പാക്കുക. സാമ്പത്തിക കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് വിവിധ ബജറ്റിംഗ് ആപ്പുകളും ടൂളുകളും ലഭ്യമാണ്.

മുൻഗണന എങ്ങനെ തീരുമാനിക്കാം

അമിത ചെലവ് ഒഴിവാക്കുമ്പോൾ ഏതൊക്കെ കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് അറിഞ്ഞിരിക്കണം. ഭക്ഷണം, യൂട്ടിലിറ്റികൾ, ഗതാഗതം എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന കാര്യങ്ങൾ ആദ്യം പരിഗണിക്കണം. ഭക്ഷണം പുറത്തുനിന്ന് കഴിക്കുന്നതും ആഡംബരവസ്തുക്കൾ വാങ്ങുക, യാത്രകൾ പോകുക എന്നുള്ളത് മുൻഗണന അടിസ്ഥാനത്തിൽ തീരുമാനിക്കണം. 

പണമോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുക

അമിത ചെലവ് ഒഴിവാക്കാനുള്ള ഒരു ഫലപ്രദമായ മാർഗം ക്രെഡിറ്റ് കാർഡുകൾക്ക് പകരം പണമോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുക എന്നതാണ്. ക്രെഡിറ്റ് കാർഡുകൾ വഴി ചെലവഴിക്കുമ്പോൾ കൂടുതൽ ചെലവഴിക്കാനുള്ള സാധ്യത കൂടുതലാണ്. 

സമ്പാദിക്കാൻ ശ്രദ്ധിക്കുക 

വരുമാനത്തിന്റെ ഒരു ഭാഗം സമ്പാദ്യത്തിലേക്ക് മാറ്റിവെക്കണം. അനാവശ്യ ചെലവുകൾ ഒഴിവാക്കാനും ഇത് സഹായിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios