പുതുവർഷത്തിൽ സാമ്പത്തിക കാര്യങ്ങൾ പഴയത് പോലെയല്ല; മാറ്റങ്ങൾ ഇവയാണ്
സാമ്പത്തിക ലോകത്ത് ചില പ്രധാന മാറ്റങ്ങൾ കൂടി ജനുവരി 1 മുതൽ നടപ്പിലാവുകയാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം
പുതിയ പ്രതീക്ഷകളുമായി പുതുവർഷം എത്തിയിരിക്കുന്നു. സാമ്പത്തിക ലോകത്ത് ചില പ്രധാന മാറ്റങ്ങൾ കൂടി ജനുവരി 1 മുതൽ നടപ്പിലാവുകയാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം
ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഉയർന്ന പലിശ നിരക്ക്: സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീമിന്റെ (എസ്‌എസ്‌എഎസ്) പലിശ നിരക്ക് മാർച്ച് പാദത്തിൽ 20 ബേസിസ് പോയിന്റ് വർധിച്ച് 8.20 ശതമാനമായിരിക്കും.
കാറുകളുടെ ഉയർന്ന വില: ടാറ്റ മോട്ടോഴ്‌സ്, ഔഡി, മാരുതി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ചില വാഹന കമ്പനികൾ വാഹന വില ഈ മാസം ഉയർത്തും. ഏകദേശം 2-3 ശതമാനം വിലവർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചനകൾ
യുപിഐ ഐഡികൾ പ്രവർത്തനരഹിതമാക്കും: ഏതെങ്കിലും ഒരു യുപിഐ അക്കൗണ്ട് ഒരു വർഷമോ അതിൽ കൂടുതലോ ഉപയോഗിച്ചിട്ടില്ലെങ്കിൽ, അത് ഈ മാസം മുതൽ റദ്ദാക്കപ്പെടും. ഒരു വർഷത്തേക്ക് ഇടപാടുകളൊന്നും നടത്താത്ത ഉപഭോക്താക്കളുടെ യുപിഐ ഐഡികളും അനുബന്ധ യുപിഐ നമ്പറുകളും ഫോൺ നമ്പറുകളും പ്രവർത്തനരഹിതമാക്കും.അതേ സമയം ഇതേ യുപിഐ ആപ്പുകൾ വീണ്ടും രജിസ്റ്റർ ചെയ്യാൻ കഴിയും. കൂടാതെ അവർക്ക് ആവശ്യാനുസരണം യുപിഐ പിൻ ഉപയോഗിച്ച് പേയ്‌മെന്റുകളും സാമ്പത്തികേതര ഇടപാടുകളും നടത്താം.
ലളിതമായ ആരോഗ്യ ഇൻഷുറൻസ് പോളിസി രേഖകൾ: 2024 ജനുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾക്കായി ലളിതമായി മനസിലാക്കത്തക്ക രീതിയിലുള്ള പരിഷ്‌ക്കരിച്ച ഉപഭോക്തൃ വിവര ഷീറ്റുകൾ (സിഐഎസ്) പുറത്തിറക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട് .
സിം കാർഡുകളുടെ വെരിഫിക്കേഷൻ: സിം കാർഡുകൾ വിൽക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ പേപ്പർ അധിഷ്ഠിത വെരിഫിക്കേഷൻ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ കെവൈസി വെരിഫിക്കേഷൻ പൂർണമായും ഡിജിറ്റലായിരിക്കും. ഉപഭോക്താക്കൾ അവരുടെ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് കാണിച്ച് ഡിജിറ്റലായി വെരിഫിക്കേഷൻ നടത്താം.