മോശം സിബിൽ സ്കോർ ആണോ? അപേക്ഷ നിരസിക്കില്ല, വായ്പ ലഭിക്കും; പോംവഴികൾ ഇതാ

മോശം സിബിൽ സ്കോർ കാരണം പേഴ്സണൽ ലോണിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ ഈ പോംവഴികൾ ആലോചിക്കാവുന്നതാണ്

5 best options to get a personal loan with poor CIBIL score

മോശം സിബിൽ സ്‌കോറുള്ള ഒരു വ്യക്തിക്ക് പേഴ്സണൽ ലോൺ നേടുക എന്നത് വളരേയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത്തരം സാഹചര്യത്തിൽ  ഒരു വ്യക്തിക്ക് തന്റെ പണത്തിനുള്ള ബുദ്ധിമുട്ട് എങ്ങനെ പരിഹരിക്കാം എന്നുള്ളത് ഏറെ പ്രധാനമാണ്. ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയുടെ സൂചകമാണ് ക്രെഡിറ്റ് സ്കോർ . ട്രാൻസ് യൂണിയൻ സിബിൽ,  ഹൈ മാർക്ക്, ഇക്വിഫാക്സ്, എക്സ്പീരിയൻ തുടങ്ങിയ ആർബിഐ-രജിസ്റ്റേർഡ് ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്കോർ നൽകുന്നത്.  ഒരു വ്യക്തിയുടെ സിബിൽ ക്രെഡിറ്റ് സ്കോർ 300 മുതൽ 900 വരെയാണ്
   
മോശം സിബിൽ സ്കോർ കാരണം പേഴ്സണൽ ലോണിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ ഇനി പറയുന്ന പോംവഴികൾ ആലോചിക്കാവുന്നതാണ്

കൊളാറ്ററൽ വായ്പ: വീട്, സ്ഥലം പോലുള്ള   സ്ഥിര ആസ്തികൾ ഉണ്ടെങ്കിൽ, അത് ഈടായി നൽകി വായ്പ എടുക്കാവുന്നതാണ്.  ഈട് ലഭിച്ചാൽ  വായ്പാ ദാതാക്കൾ സാധാരണയായി   മോശം ക്രെഡിറ്റ് സ്കോർ അവഗണിക്കാൻ  തയ്യാറാകും

ഫിക്സഡ് ഡെപ്പോസിറ്റ് ഈടാക്കിയുള്ള ലോൺ:  ഒരു ബാങ്കിൽ സ്ഥിര നിക്ഷേപമുണ്ടെങ്കിൽ, അവ ഈടായി പരിഗണിച്ച് വായ്പ ലഭിക്കും. സ്ഥിരനിക്ഷേപം ഈടായി പ്രവർത്തിക്കുന്നതിനാൽ, മോശം ക്രെഡിറ്റ് സ്‌കോറിൽ പോലും വായ്പ നൽകാൻ ബാങ്ക് തയ്യാറായേക്കാം.

ഗ്യാരന്റർ: നല്ല ക്രെഡിറ്റ് സ്‌കോറുള്ള ഒരു ഗ്യാരന്റർ ഉണ്ടെങ്കിൽ, പേഴ്സണൽ ലോൺ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. വായ്പ എടുക്കുന്നയാൾ വീഴ്ച വരുത്തിയാൽ വായ്പ തിരിച്ചടയ്ക്കാൻ ഗ്യാരന്റർ സമ്മതിക്കുന്നതിനാൽ വായ്പ ലഭിക്കുന്നതിന് സാധ്യതയുണ്ട്.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ : ചില എൻ ബി എഫ് സികൾ സാധാരണയായി മോശം ക്രെഡിറ്റ് സ്‌കോറുകളുള്ള വ്യക്തികൾക്ക് വായ്പ നൽകാൻ തയാറായിരിക്കും,പക്ഷെ ഉയർന്ന പലിശ നിരക്ക് ഈടാക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios