9,760 കോടിയുടെ നോട്ടുകൾ എവിടെ? 2000 ത്തിന്റെ നിയമപരമായ മൂല്യം തുടരുമെന്ന് ആർബിഐ

കറൻസി പിൻവലിച്ചിട്ടും ഇപ്പോഴും 9,760 കോടി രൂപ മൂല്യമുള്ള  2000 രൂപയുടെ നോട്ടുകൾ സമ്പദ്‌വ്യവസ്ഥയിൽ തുടരുന്നുണ്ട് . 2000 രൂപയുടെ നോട്ടുകളുടെ നിയമപരമായ മൂല്യം തുടരുമെന്നും  റിസർവ് ബാങ്ക്

2000 rupee banknotes continue to be legal tender even as 97.26% of circulating banknotes return to RBI

പിൻവലിച്ച 2000 രൂപ നോട്ടുകളുടെ 97 ശതമാനവും തിരിച്ചെത്തിയതായി   റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  അറിയിച്ചു. നവംബർ 30 വരെയുള്ള കണക്കുകളാണിത്.  അതായത് കറൻസി പിൻവലിച്ചിട്ടും ഇപ്പോഴും 9,760 കോടി രൂപ മൂല്യമുള്ള  2000 രൂപയുടെ നോട്ടുകൾ സമ്പദ്‌വ്യവസ്ഥയിൽ തുടരുന്നുണ്ട് . 2000 രൂപയുടെ നോട്ടുകളുടെ നിയമപരമായ മൂല്യം തുടരുമെന്നും  റിസർവ് ബാങ്ക് അറിയിച്ചു. നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടക്കുമ്പോൾ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു.

ALSO READ: 'ഇപ്പൊ ശരിയാക്കി തരാം'; ഫ്രഞ്ച് ഫാഷൻ ബ്രാൻഡിനെ നോട്ടമിട്ട് ഇഷ അംബാനി, കരാർ ഒപ്പിട്ട് മുകേഷ് അംബാനി

ആദ്യ ഘട്ടത്തിൽ, 2023 സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും, അല്ലെങ്കിൽ മാറ്റാനും ബാങ്കുകൾ അവസരം നൽകിയത്. പിന്നീട്, ഇത് 2023 ഒക്ടോബർ 7 വരെ നീട്ടി. ഈ വർഷം മെയ് മാസത്തിൽ ആണ് ,  2,000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആർബിഐ അറിയിച്ചത്. 2,000 രൂപ നോട്ടുകൾ നൽകരുതെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദ്ദേശിക്കുകയും ചെയ്തു.

2016 നവംബറിൽ ആണ് 2000 മൂല്യമുള്ള ബാങ്ക് നോട്ട് അവതരിപ്പിച്ചത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന എല്ലാ 500, 1000 രൂപ നോട്ടുകളും പിൻവലിച്ചതോടെ
സമ്പദ്‌വ്യവസ്ഥയിലെ കറൻസി ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് 2000 രൂപയുടെ കറൻസി പുറത്തിറക്കിയത് . 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയത്.  2023 ഒക്‌ടോബർ 9 മുതൽ ആർബിഐ ഇഷ്യൂ ഓഫീസുകൾ, 2000 രൂപ നോട്ടുകൾ മാറ്റി നൽകുന്നുണ്ട്.  രാജ്യത്തിനകത്തുള്ള പൊതുജനങ്ങൾക്ക് ഇന്ത്യയിലെ ഏത് തപാൽ ഓഫീസിൽ നിന്നും   പോസ്റ്റൽ വഴി 2000 രൂപ നോട്ടുകൾ അയക്കാമെന്നും ആർബിഐ അറിയിച്ചു.

 

Latest Videos
Follow Us:
Download App:
  • android
  • ios