ആദായ നികുതി എങ്ങനെയൊക്കെ ലാഭിക്കാം? 10 വഴികൾ ഇതാ

നികുതി ലാഭിക്കുന്നതിന്, നിക്ഷേപങ്ങൾ, വരുമാനം, മറ്റ് തരത്തിലുള്ള പേയ്‌മെന്റുകൾ എന്നിവയിൽ  നികുതി ഇളവ് ക്ലെയിം ചെയ്യാൻ കഴിയുന്ന ചില  സാധ്യതകളുണ്ട്.

10 options for income tax savings

ദായ നികുതി ഇളവ് നേടുന്നതിനുള്ള നിക്ഷേപങ്ങൾ ആരംഭിക്കുന്നതിന്  ഇനി ഏതാനും മാസങ്ങൾ മാത്രം. ആദായനികുതി ഗണ്യമായി ലാഭിക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. നികുതി ലാഭിക്കുന്നതിന്, നിക്ഷേപങ്ങൾ, വരുമാനം, മറ്റ് തരത്തിലുള്ള പേയ്‌മെന്റുകൾ എന്നിവയിൽ  നികുതി ഇളവ് ക്ലെയിം ചെയ്യാൻ കഴിയുന്ന ചില  സാധ്യതകളുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.

ആദായ നികുതി ലാഭിക്കുന്നതിനുള്ള 10 വഴികൾ

1. എൽഐസി, പിപിഎഫ്, എൻഎസ്‌സി നിക്ഷേപം

ആദായ നികുതി ലാഭിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ സേവിംഗ് ഓപ്ഷൻ സെക്ഷൻ 80 സി ആണ്. ഈ വിഭാഗത്തിൽ പല തരത്തിലുള്ള നികുതി ഇളവുകൾ ലഭ്യമാണ്. ഇതിന്റെ ഭാഗമായി എൽഐസി പോളിസിയുടെ പ്രീമിയം ക്ലെയിം ചെയ്യാം. പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പിപിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), ഹോം ലോൺ പ്രിൻസിപ്പൽ എന്നിവയിൽ   80 സി പ്രകാരം നികുതി ഇളവ് ലഭിക്കും. 1.5 ലക്ഷം രൂപയാണ് ഇളവ് പരിധി. സെക്ഷൻ 80 CCC പ്രകാരം,  എൽഐസിയുടെയോ മറ്റേതെങ്കിലും ഇൻഷുറൻസ് കമ്പനിയുടെയോ  പെൻഷൻ പ്ലാൻ വാങ്ങിയിട്ടുണ്ടെങ്കിൽ,  നികുതി ഇളവ് ലഭിക്കും.സെക്ഷൻ 80 CCD (1) പ്രകാരം  കേന്ദ്ര ഗവൺമെന്റിന്റെ പെൻഷൻ പദ്ധതിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത്   ക്ലെയിം ചെയ്യാം. നികുതി ഇളവ് ഒന്നിച്ച് ഒന്നര ലക്ഷം രൂപയിൽ കൂടരുത്.

2. എൻപിഎസ്

കേന്ദ്ര ഗവൺമെന്റിന്റെ പെൻഷൻ പദ്ധതിയായ പുതിയ പെൻഷൻ സംവിധാനത്തിൽ (NPS)  നിക്ഷേപിക്കുകയാണെങ്കിൽ, സെക്ഷൻ 80CCD (1B) പ്രകാരം   50,000 രൂപയുടെ അധിക ഇളവ് ലഭിക്കും. ഈ ഇളവ് സെക്ഷൻ 80 സിയിൽ ലഭ്യമായ 1.5 ലക്ഷം രൂപയുടെ നികുതി ഇളവിൽ നിന്ന് വ്യത്യസ്തമാണ്.

3. ഭവനവായ്പ പലിശ  

ഭവനവായ്പയുടെ പലിശയ്ക്കും നികുതി ഇളവ് ലഭിക്കും. ആദായനികുതിയുടെ സെക്ഷൻ 24 (ബി) പ്രകാരം ആണ് ഈ ഇളവ് ലഭിക്കുക.ഇതിൽ രണ്ട് ലക്ഷം രൂപ വരെയുള്ള പലിശ നികുതി ഇളവിന്റെ പരിധിയിൽ വരും.

4. ഹോം ലോൺ പ്രിൻസിപ്പലിനൊപ്പം നികുതി ലാഭിക്കാം

സെക്ഷൻ 80 സി പ്രകാരം  ഹോം ലോൺ പ്രിൻസിപ്പലിന് നികുതി ഇളവ് ലഭിക്കും. എന്നാൽ, ഇത് ഒന്നര ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അതിനാൽ,   80C-യിൽ മറ്റേതെങ്കിലും കിഴിവ് ക്ലെയിം ചെയ്‌തിട്ടുണ്ടെങ്കിൽ അത് 1.50 ലക്ഷം രൂപ വരെ മാത്രമായിരിക്കും

5. വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് നികുതി ഇളവ്

വിദ്യാഭ്യാസ വായ്പയുടെ പലിശയിൽ നികുതിയിളവിന്റെ പരിധിയില്ലാത്ത ആനുകൂല്യം ലഭ്യമാണ്. വായ്പ തിരിച്ചടവ് ആരംഭിക്കുന്ന അതേ വർഷം മുതലാണ് നികുതി ക്ലെയിം ആരംഭിക്കുന്നത്. ഇതിന്റെ ആനുകൂല്യങ്ങൾ അടുത്ത 7 വർഷത്തേക്ക് ലഭ്യമാണ്. രണ്ട് കുട്ടികൾക്കായി 10 ശതമാനം പലിശ നിരക്കിൽ 25 ലക്ഷം രൂപ വീതം വായ്പ എടുത്താൽ മൊത്തം 50 ലക്ഷം രൂപയ്ക്ക് 5 ലക്ഷം രൂപ വാർഷിക പലിശ നൽകേണ്ടി വരും. ഈ തുകയ്ക്ക് മുഴുവൻ നികുതി ഇളവ് ലഭിക്കും.

6. ആരോഗ്യ ഇൻഷുറൻസ് പ്രീമിയം

നിങ്ങൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ, സെക്ഷൻ 80D പ്രകാരം  പ്രീമിയം ക്ലെയിം ചെയ്യാം. 25,000 രൂപ വരെ പ്രീമിയം ക്ലെയിം ചെയ്യാം. നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരാണെങ്കിൽ, നികുതി ഇളവ് പരിധി 50,000 രൂപ ആയിരിക്കും.

 7. വികലാംഗരായ ആശ്രിതരുടെ ചികിത്സയ്ക്കുള്ള ചെലവുകൾ

വികലാംഗരായ ആശ്രിതരുടെ ചികിത്സയ്‌ക്കോ പരിപാലനത്തിനോ വേണ്ടി വരുന്ന ചെലവുകൾ ക്ലെയിം ചെയ്യാം.  ഒരു വർഷം 75,000 രൂപ വരെ ക്ലെയിം ചെയ്യാം. ആശ്രയിക്കുന്ന വ്യക്തിയുടെ വൈകല്യം 80 ശതമാനമോ അതിൽ കൂടുതലോ ആണെങ്കിൽ, ചികിത്സാ ചെലവിൽ 1.25 ലക്ഷം രൂപ നികുതിയിളവ് ക്ലെയിം ചെയ്യാം.

8. ചികിത്സയ്ക്കുള്ള ചെലവിന് നികുതി ഇളവ്

ആദായനികുതിയുടെ സെക്ഷൻ 80 DD 1B പ്രകാരം, 40,000 രൂപ വരെ കിഴിവ് സ്വയം അല്ലെങ്കിൽ ഏതെങ്കിലും ആശ്രിതരുടെ പ്രത്യേക രോഗത്തിന്റെ ചികിത്സയ്ക്കായി ക്ലെയിം ചെയ്യാവുന്നതാണ്.വ്യക്തി മുതിർന്ന പൗരനാണെങ്കിൽ ഈ പരിധി ഒരു ലക്ഷം രൂപയാണ്.

9. ഇലക്‌ട്രിക് വാഹനങ്ങൾക്കുള്ള ലോണിൽ ഇളവ്

ആദായനികുതിയുടെ സെക്ഷൻ 80 EEB പ്രകാരം,   ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ വായ്പ എടുത്തിട്ടുണ്ടെങ്കിൽ, അതിന്റെ പലിശ അടയ്ക്കുമ്പോൾ 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭ്യമാണ്.

10. വീട്ടു വാടക പേയ്മെന്റ്

എച്ച്ആർഎ നിങ്ങളുടെ ശമ്പളത്തിന്റെ ഭാഗമല്ലെങ്കിൽ, സെക്ഷൻ 80 ജിജി പ്രകാരം  വീട്ടുവാടക പേയ്‌മെന്റ് ക്ലെയിം ചെയ്യാം.  

Latest Videos
Follow Us:
Download App:
  • android
  • ios