വായ്പ നേരത്തെ അടച്ചു തീര്‍ത്താല്‍ ഇനി പിഴ പാടില്ല, ധനകാര്യ സ്ഥാപനങ്ങളുടെ നടപടിയില്‍ വിലക്ക് ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്

വാണിജ്യ ബാങ്കുകള്‍ക്ക് ഈ ചട്ടം നേരത്തെ റിസര്‍വ് ബാങ്ക് നടപ്പാക്കിയിരുന്നു. 2014 മേയ് മാസം മുതലാണ് വാണിജ്യ ബാങ്കുകളില്‍ ഈ ചട്ടം റിസര്‍വ് ബാങ്ക് നടപ്പാക്കിയത്. 

RBI ordered not to impose fine on early payment for loans

മുംബൈ: വായ്പയെടുത്തവര്‍ കാലാവധിക്ക് മുന്‍പേ വായ്പ അടച്ചു തീര്‍ത്താല്‍ ഇനിമുതല്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാനാകില്ല. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഇത്തരത്തില്‍ പിഴ ചുമത്തുന്ന നടപടിയാണ് ആര്‍ബിഐ വിലക്കിയത്. 

വാണിജ്യ ബാങ്കുകള്‍ക്ക് ഈ ചട്ടം നേരത്തെ റിസര്‍വ് ബാങ്ക് നടപ്പാക്കിയിരുന്നു. 2014 മേയ് മാസം മുതലാണ് വാണിജ്യ ബാങ്കുകളില്‍ ഈ ചട്ടം റിസര്‍വ് ബാങ്ക് നടപ്പാക്കിയത്. 

ബിസിനസ് ആവശ്യങ്ങള്‍ക്കാല്ലതെ എടുക്കുന്ന വായ്പകള്‍ക്കാണ് ചട്ടം ബാധകമാകുക. ബിസിനസ് ആവശ്യങ്ങള്‍ക്കാല്ലാതെ ഫ്ലോട്ടിങ് പലിശ നിരക്കില്‍ നല്‍കുന്ന വായ്പകള്‍ക്കാണ് നിയമം ബാധകമാകുക. എന്നാല്‍, എന്നുമുതലാണ് ഈ തീരുമാനം നടപ്പാകുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios