ഇന്ത്യന്‍ ബാങ്കുകള്‍ ഷാംപൂ കമ്പനികളെ ഈ കാര്യത്തില്‍ കണ്ടുപഠിക്കണമെന്ന് വിരാല്‍ ആചാര്യ

ഇതിനായി ഇന്ത്യയിലെ ബാങ്കുകള്‍ ഷാംപൂ കമ്പനികളെ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Indian banks will inspire from shampoo companies former deputy governor

മുംബൈ: ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാണെങ്കിലും ജീവിത  നിലവാരത്തില്‍ ഇന്ത്യ പിന്നിലാണെന്നും, ഇതിന് അനുസൃതമായ സാമ്പത്തിക സേവനമാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടതെന്നും വിരാല്‍ ആചാര്യ. മുന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറാണ് വിരാല്‍ ആചാര്യ. 

ഇതിനായി ഇന്ത്യയിലെ ബാങ്കുകള്‍ ഷാംപൂ കമ്പനികളെ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാംപൂ കമ്പനികള്‍ ഇന്ത്യക്കാര്‍ക്കായി വലിയ ബോട്ടിലിലും ചെറിയ സാഷെ പായ്ക്കറ്റുകളിലും ഷാംപൂ പുറത്തിറക്കാറുണ്ട്. ഇത് കാരണം എല്ലാത്തരം ഇന്ത്യക്കാരിലേക്കും ഷാംപൂ എന്ന ഉല്‍പ്പന്നം എത്തുന്നു. ഇതേ മാതൃക ഇന്ത്യയിലെ ബാങ്കുകള്‍ക്കും സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സെൻട്രൽ ബാങ്കർ എന്ന നിലയിൽ, ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സാമ്പത്തിക സേവനങ്ങള്‍ 'ഷാഷെറ്റെസ്' ചെയ്യണമെന്നാണ് ആചാര്യ പറയുന്നത്. വിളവെടുപ്പിനുശേഷം മാത്രം സമ്പാദിക്കുന്ന, എന്നാൽ വർഷം മുഴുവൻ വായ്പ തിരിച്ചടയ്ക്കാൻ നിർബന്ധിതനായ ഒരു കർഷകന്റെ ഉദാഹരണമാണ് അദ്ദേഹം ഉദ്ധരിച്ചത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios