ബാങ്ക് വായ്പയുടെ രീതികള്‍ മാറും, പലിശ നിരക്കുകളില്‍ മാറ്റം: ധനമന്ത്രിയുടെ വളര്‍ച്ച തിരിച്ചുപിടിക്കാനുളള തീരുമാനങ്ങള്‍
ബാങ്ക് വായ്പകളുടെ ലഭ്യത ഉയര്‍ത്താനും വളര്‍ച്ച തിരിച്ചു പിടിക്കാനും ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്.
ദില്ലി: രാജ്യത്തെ വായ്പ ലഭ്യത കൂട്ടാനുളള നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. എട്ട് പൊതുമേഖല ബാങ്കുകളുടെ വായ്പ പലിശ നിരക്കുകളെ റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കുകളോട് ബന്ധിപ്പിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതോടെ ബാങ്ക് വായ്പകളുടെ പലിശ നിര്‍ണയം സുതാര്യമാകും. വായ്പയുടെ പലിശാ നിരക്കില്‍ കുറവുണ്ടാകാനും ഇത് കാരണമാകും.
250 കോടിക്ക് മുകളിലുളള വായ്പകള്‍ സ്പെഷ്യലൈസിഡ് ഏജന്‍സികള്‍ നിരീക്ഷിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ പ്രതിസന്ധിയില്‍ നിന്ന് മുക്തമാക്കാന്‍ ബാങ്കുകളുമായി ചേര്‍ന്ന് പ്രത്യേക പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ നാല് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധി സ്വയം പരിഹരിച്ചതായും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ബാങ്ക് വായ്പകളുടെ ലഭ്യത ഉയര്‍ത്താനും വളര്‍ച്ച തിരിച്ചു പിടിക്കാനും ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്.