വേണ്ടത് ആധാര്‍ നമ്പര്‍, അക്കൗണ്ട‍് നമ്പര്‍, ഫിംഗര്‍ പ്രിന്‍റ്: ആധാര്‍ പേയ്മെന്‍റ് സിസ്റ്റം റെക്കോര്‍ഡ് നേട്ടം കൈവരിച്ചെന്ന് എന്‍പിസിഐ

പണം പിന്‍വലിക്കല്‍, ഇന്റര്‍ബാങ്ക്, ഇന്‍ട്രാബാങ്ക് പണം കൈമാറ്റം, ബാലന്‍സ് അന്വേഷണം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ ആധാര്‍ ഉപയോഗിച്ച്  നടത്താന്‍ അക്കൗണ്ട് ഉടമയെ  എഇപിഎസ് അനുവദിക്കുന്നു. 

AePS crosses 200 million transactions in July 2019

കൊച്ചി: ആധാര്‍ എനേബിള്‍ഡ് പേയ്മെന്‍റ് സിസ്റ്റം (എഇപിഎസ്) വഴിയുള്ള ഇടപാടുകളുടെ എണ്ണം ജൂലൈയില്‍ 200 ദശലക്ഷം കടന്നതായി നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. ഇത് റെക്കോര്‍ഡ് മുന്നേറ്റമാണെന്ന് എന്‍പിസിഐ അഭിപ്രായപ്പെടുന്നു.
  
ആധാറിനെ അധികരിച്ച് ബിസിനസ് കറസ്‌പോണ്ടര്‍മാര്‍ വഴി മൈക്രോ എടിഎമ്മില്‍ (പോസ്) ഇടപാട് നടത്താന്‍ സഹായിക്കുന്ന ബാങ്കിംഗ് മാതൃകയാണ് എഇപിഎസ്. 
ജൂലൈയില്‍ 220.18 ദശലക്ഷം ഇടപാടുകള്‍ വഴി 9,685.35 കോടി രൂപയുടെ ഇടപാടാണ് നടന്നത്. മുന്‍വര്‍ഷമിതേ കാലയളവില്‍ യഥാക്രമം 194.33 ദശലക്ഷം ഇടപാടും 8,867.33 കോടി രൂപയും വീതമായിരുന്നു. 

എഇപിഎസ് വഴി ജൂലൈയില്‍  6.65 കോടി പൗരന്മാര്‍ ബാങ്കിംഗ് സേവനങ്ങള്‍  സ്വീകരിച്ചുവെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍  പ്രവീണ റായ്  പറഞ്ഞു.
പണം പിന്‍വലിക്കല്‍, ഇന്റര്‍ബാങ്ക്, ഇന്‍ട്രാബാങ്ക് പണം കൈമാറ്റം, ബാലന്‍സ് അന്വേഷണം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ ആധാര്‍ ഉപയോഗിച്ച്  നടത്താന്‍ അക്കൗണ്ട് ഉടമയെ  എഇപിഎസ് അനുവദിക്കുന്നു. എഇപിഎസ് വഴി ഇടപാടുനടത്താന്‍ ആകെ വേണ്ടത് ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, ഫിംഗര്‍ പ്രിന്റ് എന്നിവ മാത്രം മതി.

Latest Videos
Follow Us:
Download App:
  • android
  • ios