കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയില്ല: ഈ വര്‍ഷം 100 രൂപ കൂട്ടി
ക്ഷേമപെന്‍ഷനുകള്‍ അഞ്ച് വര്‍ഷം കൊണ്ട് 1500 രൂപയാക്കുംമെന്നും ധനമന്ത്രി പറഞ്ഞു
തിരുവനന്തപുരം: ഓരോ വര്‍ഷവും ക്ഷേമ പെന്‍ഷന്‍ 100 രൂപ വീതം വര്‍ധിപ്പിക്കുമെന്നായിരുന്നു ഇടതുപക്ഷ സര്‍ക്കാരിന്‍റെ വാഗ്ദാനം. ഈ ബജറ്റില്‍ സര്‍ക്കാര്‍ ആ വാഗ്ദാനം പലിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നില്ല.
ക്ഷേമപെന്‍ഷനുകള്‍ അഞ്ച് വര്‍ഷം കൊണ്ട് 1500 രൂപയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഈ വര്‍ഷം നടപ്പാക്കും.
സര്‍ക്കാര്‍ സ്നേഹി കോളിങ് ബെല്‍ പദ്ധതി നടപ്പാക്കും. ഇതിന്‍റെ ചുമതല കുടുംബശ്രീക്കാകും. ആരോഗ്യ മേഖലയില്‍ മൂന്ന് വര്‍ഷംക്കൊണ്ട് 4217 തസ്തികകളാണ് സൃഷ്ടിച്ചതെന്നും ധനമന്ത്രി പറഞ്ഞു.