സ്വര്‍ണ്ണം വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍
* സ്വര്‍ണം വാങ്ങുന്നവര്‍ പലരും ആഭരണമെന്ന നിലയ്ക്കാണ് അതു കാണുന്നത്. ചിലര്‍ ആഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതു സുരക്ഷിത നിക്ഷേപമായി കാണുന്നു. ഇതു ശരിയായ രീതിയല്ല. സ്വര്‍ണാഭരണം നിക്ഷേപമായി കാണുന്നത് നഷ്ടമുണ്ടാക്കും. ആഭരണം വാങ്ങാന്‍ പണിക്കൂലി ഇനത്തിലും വേസ്റ്റേജ് ചാര്‍ജിനുമൊക്കെയായി നല്ലൊരു തുക അധികം നല്‍കേണ്ടിവരും. മറിച്ചു വിറ്റാല്‍ ഇതൊന്നും കിട്ടുകയുമില്ല. സര്‍വീസ് ചാര്‍ജ് തട്ടിക്കിഴിച്ചു നോക്കുമ്പോള്‍ കയ്യില്‍ കിട്ടുന്ന പണം വാങ്ങിയതിനേക്കാള്‍ കുറവായിരിക്കുമെന്നുറപ്പ്. നാണയങ്ങളുടെ കാര്യത്തിലായാലും ബാറുകളുടെ കാര്യത്തിലായാലും പണിക്കൂലി കുറഞ്ഞു കിട്ടും.
* രാജ്യാന്തര വിപണി അടിസ്ഥാനമാക്കിയാണു സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്. നമ്മുടെ രാജ്യത്തെ സാമ്പത്തിക അവസ്ഥകളൊന്നും സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നില്ല. യുഎസ് ഡോളറിനു വില കൂടിയാല്‍ സ്വര്‍ണ വില കൂടും. അല്ലെങ്കില്‍ നഷ്ടം സംഭവിക്കും.
* സ്വര്‍ണത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തിലോ മ്യൂച്ചല്‍ ഫണ്ട്, ഓഹരി കാര്യങ്ങളിലോ ഇല്ല. കള്ളന്മാര്‍ കവരുമെന്നോ ബാങ്കില്‍നിന്നു നഷ്ടപ്പെടുമെന്നോ ഉള്ള ഭയം മേല്‍പ്പറഞ്ഞവയ്ക്കു വേണ്ട.
* സ്വര്‍ണം ഒരു സ്ഥിര വരുമാനമല്ല. നിക്ഷേപം തിരിച്ചെടുക്കുമ്പോള്‍ കിട്ടുന്ന ലാഭമാണ് അതിന്റെ വരുമാനം. നേരേമറിച്ച്, മ്യൂച്ചല്‍ ഫണ്ട്, ഓഹരികള്‍ എന്നിവയിലുള്ള നിക്ഷേപം വരുമാനമാണ്. ഡിവിഡന്റ്, വാടക എന്നിവ ഇതിലൂടെ ലഭിക്കും.
* ആഭരണങ്ങളോടുള്ള അതിരുകവിഞ്ഞ സ്നേഹംകൊണ്ട് ആവശ്യംവന്നാലും പലരും ഇത് വില്‍ക്കില്ല. നിക്ഷേപമായി പണമാണ് ഉള്ളതെങ്കില്‍ ചെലവാക്കുമ്പോള്‍ വിഷമം തോന്നില്ല.