ചരിത്ര നഷ്ടം; ഡോളറിനെതിരെ രൂപയുടെ മൂല്യം 74 ല്‍
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.21 എന്ന നിലയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുകയാണ്.
മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തതിനെ തുടര്‍ന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ കൂപ്പുകുത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.21 എന്ന നിലയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുകയാണ്.
റിപ്പോ നിരക്ക് 6.50 ല്‍ തന്നെ നിലനിര്‍ത്താനും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിര്‍ത്താനും റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്ന് രൂപയുടെ മൂല്യം പൊടുന്നതെ ഡോളറിനെതിരെ 74 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
രാവിലെ ഡോളറിനെതിരെ 72.58 എന്ന നിലയില്‍ നിന്ന് 6 പൈസ ഉയര്‍ന്ന് ഒരു ഘട്ടത്തില്‍ 73.52 എന്ന നിലയിലേക്ക് മെച്ചപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് കുത്തനെ ഇടിയുകയായിരുന്നു.