സര്‍ക്കാരിന് ആശ്വാസം: റിസര്‍വ് ബാങ്ക് കരുതല്‍ ധനവിഹിതം നല്‍കിയേക്കും
നേരത്തെ റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനം ആവശ്യപ്പെട്ടത് സംബന്ധിച്ച് ബാങ്കും സര്‍ക്കാരും തമ്മില്‍ അധികാര തര്‍ക്കം ഉണ്ടായിരുന്നു. ഇത് പിന്നീട് റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്‍റെ രാജിയിലേക്ക് വരെ നയിച്ചിരുന്നു.
മുംബൈ: റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധന ശേഖരത്തില്‍ നിന്ന് 30,000 - 40,000 കോടി രൂപ സര്‍ക്കാരിന് ഇടക്കാല ആശ്വാസമായി നല്‍കിയേക്കും. നിലവില്‍ ഒരു ലക്ഷം കോടി രൂപയോളം ധനക്കമ്മി നേരിടുന്ന കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം ആശ്വാസമാകും. മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയതിന്‍റെ മൂന്ന് മുതല്‍ നാല് ഇരട്ടി തുകയാണിത്.
നേരത്തെ റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനം ആവശ്യപ്പെട്ടത് സംബന്ധിച്ച് ബാങ്കും സര്‍ക്കാരും തമ്മില്‍ അധികാര തര്‍ക്കം ഉണ്ടായിരുന്നു. ഇത് പിന്നീട് റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്‍റെ രാജിയിലേക്ക് വരെ നയിച്ചിരുന്നു.
തുടര്‍ന്ന്, മുന്‍ ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിന് ശേഷം റിസര്‍വ് ബാങ്കിന്‍റെ ലാഭ വിഹിതം കൈമാറുന്നത് സംബന്ധിച്ച് നയം രൂപീകരിക്കാന്‍ ആറംഗ സമിതിയെ നിയമിക്കുകയും ചെയ്തു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ കരുതല്‍ ധനശേഖരം കൈമാറുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.