സാമ്പത്തിക നോബേല്‍ പുരസ്കാരവും കേരളത്തിലുണ്ടായ പ്രളയവും തമ്മില്‍ വലിയ ബന്ധമുണ്ട്

കാർബണിന്റെ അമിത സൃഷ്ടി വിളനാശം, വരൾച്ച, പ്രളയം, ആഗോള താപനം തുടങ്ങിയവയ്ക്ക് കാരണമാകുകയും ഇത് മൂലം ലോകത്തിന്റെ സാമ്പത്തിക കരുത്തിന് തളർച്ചയുണ്ടവുമെന്നും വില്യം തന്റെ ജീവിതം കൊണ്ടും പഠനങ്ങൾ കൊണ്ടും വാദിച്ചു. 

relation between Kerala floods and economic Nobel

കേരളത്തിലുണ്ടായ പ്രളയവും അമേരിക്കയിൽ വീശിയ ചുഴലിക്കാറ്റും ഈ വർഷത്തെ നോബേൽ പുരസ്കാരവും തമ്മിൽ വലിയ ബന്ധമുണ്ട്. ചുഴലിക്കാറ്റും പ്രളയവും പോലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ആ പ്രദേശത്തിന്റെയും അതിലൂടെ ലോകത്തിന്റെയും സമ്പദ്‍വ്യവസ്ഥയിലുണ്ടക്കുന്ന മാറ്റത്തെ കുറിച്ചുളള പഠനത്തിനാണ് വില്യം ഡി നോർദൗസിന് ഈ വർഷത്തെ നോബേൽ പുരസ്കാരം ലഭിച്ചത്.

യേൽ സർവ്വകലാശാല പ്രഫസറായ വില്യമിനെ കൂടാതെ ന്യൂയോര്‍ക് സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസിൽ പ്രഫസറായ പോള്‍ എം. റോമര്‍ക്കും സാമ്പത്തിക നോബേൽ ലഭിച്ചു. 

കാർബണിന്റെ അമിത സൃഷ്ടി വിളനാശം, വരൾച്ച, പ്രളയം, ആഗോള താപനം തുടങ്ങിയവയ്ക്ക് കാരണമാകുകയും ഇത് മൂലം ലോകത്തിന്റെ സാമ്പത്തിക കരുത്തിന് തളർച്ചയുണ്ടവുമെന്നും വില്യം തന്റെ ജീവിതം കൊണ്ടും പഠനങ്ങൾ കൊണ്ടും വാദിച്ചു. 

relation between Kerala floods and economic Nobel

എല്ലാ രാജ്യങ്ങളും അവർ പുറംതെള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അടിസ്ഥാനത്തിൽ കാർബൺ ടാക്സ് ഏർപ്പെടുത്തണമെന്ന കണ്ടെത്തൽ അദ്ദേഹത്തിന്റേതായിരുന്നു. കാര്‍ബണ്‍ ടാക്സിലൂടെ മലിനീകരണം കുറയുകയും പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കുകയും ചെയ്യാമെന്നും വില്യം തന്‍റെ പഠനങ്ങളിലൂടെ തെളിയിച്ചു. വില്യമിന്‍റെ കണ്ടെത്തലുകള്‍ ലോകരാജ്യങ്ങൾക്കിടയിൽ ഇന്നും പ്രധാന ചർച്ചാ വിഷയമാണ്. 77 വയസ്സുള്ള ഈ ശാസ്ത്ര വിദഗ്ധർ മുൻ ലോക ബാങ്ക് സീനിയർ വൈസ് പ്രസിഡന്റായിരുന്നു.   

മനുഷ്യന്റെ കഴിവ്, പുതിയ കണ്ടെത്തലുകൾ, അവന്റെ അറിവ് എന്നിവയിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുമെന്ന എൻഡോജിനസ് ഗ്രോത്ത് തിയറിയുടെ സൃഷ്ടാവാണ് 62 കാരനായ പോൾ റോമർ. സാങ്കേതിക വിദ്യയുടെ വളർച്ച എങ്ങനെയാവും സാമ്പത്തിക രംഗത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്ന അദ്ദേഹത്തിന്റെ പഠനത്തിനാണ് പുരസ്കാരം. 

അമേരിക്കന്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ധരായ ഇരുവരും ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വികനസനത്തിന് വലിയ സംഭാവനകൾ നൽകിയതായി നോബേൽ പുരസ്കാര കമ്മിറ്റി വിലയിരുത്തി. ഈ നോബേൽ പ്രഖ്യാപനത്തിലൂടെ പരിസ്ഥിതി സംരക്ഷണം, കാർബൺ ടാക്സ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും.  


 

Latest Videos
Follow Us:
Download App:
  • android
  • ios