വര്‍ദ്ധിക്കുമോ ബാങ്ക് പലിശ നിരക്കുകള്‍; നിര്‍ണ്ണായക റിസര്‍വ് ബാങ്ക് യോഗങ്ങള്‍ ഇന്ന് മുതല്‍

പണപ്പെരുപ്പ സാധ്യത ഉയര്‍ന്നേക്കുമെന്ന തോന്നല്‍ നിലനില്‍ക്കുന്നതിനാല്‍ പണനയ അവലോകനയോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

rbi

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും. ഇന്ധന വില നിയന്ത്രണങ്ങളില്ലാതെ ഉയരുന്നത് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ അവലോകന യോഗം നിര്‍ണ്ണായകമാകും.

പണപ്പെരുപ്പ സാധ്യത ഉയര്‍ന്നേക്കുമെന്ന തോന്നല്‍ നിലനില്‍ക്കുന്നതിനാല്‍ പണനയ അവലോകനയോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കിവരുന്ന പലിശയായ റിപോ നിരക്കില്‍ 25 ബേസിസ് പോയിന്‍റുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ദ്ധിപ്പിച്ചാല്‍ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കുകളിലും വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിച്ചാല്‍ വായ്പയെടുത്തവര്‍ക്ക് അത് ഭീഷണിയാവും.   

Latest Videos
Follow Us:
Download App:
  • android
  • ios