കുപ്പിവെളള വില കുറഞ്ഞില്ല; നാലുമാസമായിട്ടും നടപ്പാകാതെ സര്‍ക്കാര്‍ തീരുമാനം

മേയ് 10 നാണ് സംസ്ഥാനത്ത് കുപ്പിവെളളത്തിന്‍റെ വില ലിറ്ററിന് 13 രൂപയാക്കാന്‍ സര്‍ക്കാര്‍ കമ്പനികളുമായി ധാരണയിലായത്. 

packaged drinking water price still high in kerala

തിരുവനന്തപുരം: കുപ്പിവെളളത്തിന്‍റെ വില 13 രൂപയായി കുറയ്ക്കാനുളള സര്‍ക്കാര്‍ നടപടികള്‍ നാലാം മാസവും നടപ്പാക്കാനാവാതെ സര്‍ക്കാര്‍. ഇക്കഴിഞ്ഞ മേയ് 10 നാണ് സംസ്ഥാനത്ത് കുപ്പിവെളളത്തിന്‍റെ വില ലിറ്ററിന് 13 രൂപയാക്കാന്‍ സര്‍ക്കാര്‍ കമ്പനികളുമായി ധാരണയിലായത്. 

കുപ്പിവെളളത്തിന് വില കൂട്ടിവിറ്റാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നടപടിയെടുക്കണമെങ്കില്‍, കുപ്പിവെളളത്തിന് വിലകുറച്ച നടപടി ആവശ്യ സാധന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണം.  എന്നാല്‍, ചില വന്‍കിട കമ്പനികള്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ കേസിനൊരുങ്ങിയതോടെ പ്രശ്നത്തില്‍ നിയമ പ്രശ്നം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചെങ്കിലും ഇതുവരെ വിഷയത്തില്‍ തീരുമാനമായില്ല. 

പ്രളയം തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളില്‍ ശുദ്ധജലവിതരണം പൂര്‍വ്വസ്ഥതിയിലാവാത്തതിനാല്‍ കുപ്പിവെളളമാണ് ഇവിടങ്ങളിലെ ഏക ആശ്രയം. ഇതിനാല്‍ തന്നെ ഈ മേഖലകളില്‍ കുപ്പിവെളളത്തിന്‍റെ വില കുറയാത്തത് ജനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios