സിനിമ ടിക്കറ്റ് നികുതി കുറയില്ല: ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍: പ്രളയ സെസ് തെരഞ്ഞെടുപ്പിന് ശേഷം
നവകേരള നിര്‍മാണത്തിനായി പ്രഖ്യാപിച്ച പ്രളയ സെസ് ഏപ്രില്‍ ഒന്നിന് നടപ്പാക്കില്ല. പകരം പ്രളയ സെസ് പ്രത്യേകം വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ സംസ്ഥാനത്ത് നടപ്പാക്കുകയൊളളൂ. ഇതോടെ, പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വരുകയൊള്ളൂ എന്ന് ഉറപ്പായി.
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിനോദ നികുതി അടക്കമുളള എല്ലാ നിരക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കി ധനബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സിനിമ ടിക്കറ്റിന് ബജറ്റില്‍ പ്രഖ്യാപിച്ച 10 ശതമാനം വിനോദ നികുതി കുറയ്ക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല.
എന്നാല്‍, നവകേരള നിര്‍മാണത്തിനായി പ്രഖ്യാപിച്ച പ്രളയ സെസ് ഏപ്രില്‍ ഒന്നിന് നടപ്പാക്കില്ല. പകരം പ്രളയ സെസ് പ്രത്യേകം വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ സംസ്ഥാനത്ത് നടപ്പാക്കുകയൊളളൂ. ഇതോടെ, പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വരുകയൊള്ളൂ എന്ന് ഉറപ്പായി.
120 ദിവസത്തിനകം ധനബില്‍ പാസാക്കേണ്ടതാണെങ്കിലും ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാകും. എന്നാല്‍, അടുത്ത സഭാ സമ്മേളനം നടക്കുന്ന വേളയില്‍ സബ്ജക്ട് കമ്മറ്റിക്ക് നിരക്കുകളില്‍ ഇളവ് വരുത്താനാകും. ബില്‍ പാസാകുന്ന മുറയ്ക്ക് ഇത് നടപ്പാക്കാനും സബ്ജക്ട് കമ്മറ്റിക്ക് കഴിയും. എന്നാല്‍, നിരക്ക് ഇളവ് സംബന്ധിച്ച വിഷയം സബ്ജക്ട് കമ്മറ്റി പരിഗണിക്കേണ്ടതുണ്ട്.
വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന, ഭൂമിയുടെ ന്യായ വിലയില്‍ 10 ശതമാനം വര്‍ധന എന്നിവയാണ് ധനബില്ലിലെ പ്രധാന മറ്റ് വ്യവസ്ഥകള്‍.