ഇത് സാമ്പത്തിക സര്‍വേ 'ഇല്ലാത്ത' കേന്ദ്ര ബജറ്റ്
ബജറ്റിന് മുന്നോടിയായുളള സാമ്പത്തിക സര്‍വേ സര്‍ക്കാര്‍ സഭയില്‍ വെച്ചില്ല. സാധാരണയായി ബജറ്റിന് തലേദിവസം സര്‍വേ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്ന പതിവ് ഇപ്രാവശ്യം ഉണ്ടായില്ല.
ദില്ലി: മോദി സര്‍ക്കാരിന്‍റെ അവസാനത്തെ പൊതു ബജറ്റ് ഇന്ന്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ചികിത്സയ്ക്കായി വിദേശത്തായതിനാല്‍ പീയുഷ് ഗോയലാകും ബജറ്റ് അവതരിപ്പിക്കുക.
എന്നാല്‍, ബജറ്റിന് മുന്നോടിയായുളള സാമ്പത്തിക സര്‍വേ സര്‍ക്കാര്‍ സഭയില്‍ വെച്ചില്ല. സാധാരണയായി ബജറ്റിന് തലേദിവസം സര്‍വേ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്ന പതിവ് ഇപ്രാവശ്യം ഉണ്ടായില്ല. 14 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുളളത്.