മഹാപ്രളയം; ചെറുകിട സംരംഭകരും കച്ചവടക്കാരും തകര്‍ന്നടിഞ്ഞു

എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ സൂഷ്മ- ചെറുകിട- ഇടത്തരം സംരംഭകരാണ് പ്രളയം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്

msme sector faced crisis after floods happens in Kerala

തിരുവനന്തപുരം: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരുടെയും സംരംഭകരുടെയും പ്രതിന്ധിക്ക് പരിഹാരമില്ലാതെ തുടരുന്നു. ഓണം മുന്നില്‍ കണ്ട് വലിയ രീതിയില്‍ വില്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമുളള വസ്തുക്കള്‍ ഇവര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ശേഖരിച്ചിരുന്നു. പ്രളയത്തെത്തുടര്‍ന്ന് ഇവയെല്ലാം ഇവര്‍ക്ക് നഷ്ടമായി.

എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ സൂഷ്മ- ചെറുകിട- ഇടത്തരം സംരംഭകരാണ് പ്രളയം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. സര്‍ക്കാര്‍ ഇതുവരെ ഈ മേഖലയ്ക്കായി ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വലിയ തുക പ്രീമിയം അടയ്ക്കേണ്ടി വരുമെന്നതിനാല്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത ഒട്ടേറെ ചെറുസംരംഭകരും കച്ചവടക്കാരുമുണ്ട്. പ്രളയം മൂലം ഇത്തരക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കപ്പെടാത്ത അവസ്ഥയും സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. 

പ്രളയ ബാധിതരുടെ വീടുകളിലേക്കുളള പുന:പ്രവേശത്തിലാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കൂടുതല്‍ നല്‍കുന്നത്. ഇതിനോടൊപ്പം തങ്ങള്‍ക്കും കൂടി സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നാണ് ചെറുകിട കച്ചവടക്കാരുടെയും സംരംഭകരുടെയും ആവശ്യം. 

കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന സംസ്ഥാന ജിഎസ്ടിയില്‍ 10 ശതമാനം സെസ്സ് വര്‍ദ്ധന നടപ്പായാല്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായേക്കാവുന്ന വിഭാഗം സൂഷ്മ- ചെറുകിട- ഇടത്തരം വ്യവസായ മേഖലയാവും. ഈ വിഭാഗത്തില്‍ വരുന്ന വ്യവസായ മേഖലകളുടെ ചുമതല ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിനാണ്.    

Latest Videos
Follow Us:
Download App:
  • android
  • ios