ലിസ്റ്റിം​ഗിന് പിന്നാലെ വൻ നേട്ടം സ്വന്തമാക്കി സൊമാറ്റോ: മൂല്യവത്തായ 50 കമ്പനികളുടെ പട്ടികയിൽ ഇടം നേടി

ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയാണ് തൊട്ടുപിന്നിൽ.
 

Zomato became one of the top 50 most valuable listed firms

മുംബൈ: വെള്ളിയാഴ്ച 53 ശതമാനം പ്രീമിയവുമായി ഓഹരി വിപണിയിൽ കമ്പനി അരങ്ങേറ്റം കുറിച്ചതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ 50 ലിസ്റ്റഡ് കമ്പനികളിൽ ഒന്നായി സൊമാറ്റോ ലിമിറ്റഡ് മാറി. 76 രൂപയുടെ ഇഷ്യു വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒരു ഓഹരിക്ക് 116 രൂപയായി ഭക്ഷ്യ വിതരണ യൂണികോണിന്റെ മൂല്യം ഉയർന്നു.

ബിഎസ്ഇയിൽ വ്യാപാരത്തിന്റെ തുടക്കത്തിൽ ഓഹരിക്ക് 135.50 രൂപയിലേക്ക് വരെ സൊമാറ്റോ ഓഹരികൾ കുതിച്ചുയർന്നു, ഇഷ്യു വിലയിൽ നിന്ന് 76 ശതമാനം വർധന, ഒരു ട്രില്യൺ രൂപയുടെ മൂലധനവൽക്കരണം. കമ്പനിയുടെ വിപണി മൂല്യം ഇപ്പോൾ അതിന്റെ പ്രൊമോട്ടർ ഇൻഫോ എഡ്ജ് ഇന്ത്യയേക്കാൾ കൂടുതലാണ്.

ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയാണ് തൊട്ടുപിന്നിൽ.

സൊമാറ്റോയിലേക്ക് നിക്ഷേപ തള്ളിക്കയറ്റം ഉണ്ടായ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) 40.38 തവണ അധിക സബ്സ്ക്രിപ്ഷൻ ലഭിച്ചിരുന്നു. 719.23 ദശലക്ഷം ഇക്വിറ്റി ഷെയറുകളുടെ സ്ഥാനത്ത് 29.04 ബില്യൺ ഇക്വിറ്റി ഷെയറുകൾക്ക് ആവശ്യക്കാരെത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios