Share Market Today: നഷ്ടം നികത്തി വിപണി; മൂന്നാഴ്‌ചയ്‌ക്ക് ശേഷം നിഫ്റ്റി 18,000 പോയിന്റ് കടന്നു
യുഎസ് റീട്ടെയിൽ പണപ്പെരുപ്പം ഉയർന്നതോടെ ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിക്കുമെന്ന് ആശങ്ക ശക്തമായി. ഇന്ത്യൻ ഐടി സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും നൽകുന്ന ഒരു രാജ്യത്തിന്റെ പണപ്പെരുപ്പ കണക്കുകൾ നിക്ഷേപകരെ ജാഗ്രതയിലാക്കി
മുംബൈ: ആദ്യവ്യാപാരത്തിന്റെ ഇടിവ് നികത്തി ആഭ്യന്തര വിപണി. മൂന്നാഴ്‌ചയ്‌ക്ക് ശേഷം ബെഞ്ച്മാർക്ക് നിഫ്റ്റി 18,000 പോയിന്റ് കടന്നു. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് തുടരുന്നു. പ്രധാന സൂചികകളായ നിഫ്റ്റി 0.48 ശതമാനം ഉയർന്ന് 18,015.85 ലും ബിഎസ്ഇ സെൻസെക്സ് 0.40 ശതമാനം ഉയർന്ന് 61,275.09 ലും വ്യാപാരം അവസാനിപ്പിച്ചു. രണ്ട് സൂചികകളും നേരത്തെ സെഷനിൽ 0.4 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.
13 പ്രധാന മേഖലാ സൂചികകളിൽ പതിനൊന്നും നേട്ടമുണ്ടാക്കി. ഐടി സൂചിക 1.13% ഉയർന്നു. ജനുവരിയിൽ യുഎസ് റീട്ടെയിൽ പണപ്പെരുപ്പം ഉയർന്നതോടെ ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിക്കുമെന്ന് ആശങ്ക നിക്ഷേപകരിൽ വളർന്നു. കാരണം ഇന്ത്യൻ ഐടി സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും നൽകുന്ന ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുതിയ കണക്കുകൾ ആഭ്യന്തര വിപണിയെ തളർത്തിയിരുന്നു
സെൻസെക്സിൽ ടെക് മഹീന്ദ്ര ഓഹരികൾ ഏകദേശം 6 ശതമാനം ഉയർന്ന് 1,071 രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസ് 2.2 ശതമാനം ഉയർന്ന് 2,431 രൂപയിലെത്തി. ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് ബാങ്ക് എന്നിവയാണ് മാറ്റ് ഓഹരികൾ. മറുവശത്ത്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, സൺ ഫാർമ എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു.
മേഖലാതലത്തിൽ, ഐടി, ഓട്ടോ, റിയാലിറ്റി സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ 1,670 ഇടിഞ്ഞ ഓഹരികൾക്കെതിരെ 1,800 ഓളം ഓഹരികൾ മുന്നേറി. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.7 ശതമാനവും സ്‌മോൾക്യാപ് 0.4 ശതമാനവും ഉയർന്നു.