Share Market Live: സെൻസെക്സ് 150 പോയിന്റ് നേട്ടത്തിൽ, നിഫ്റ്റി 18,650 ന് മുകളിൽ; ഐടി സൂചിക മുന്നേറുന്നു

ഐടി മേഖല നഷ്ടം തിരിച്ചു പിടിക്കുന്നു. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു. യുഎസ് ഫെഡിൽ നിന്നുള്ള നിരക്ക് വർദ്ധനയിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ. നേട്ടം കൊയ്യുന്ന ഓഹരികൾ അറിയാം
 

Share Market Live 14 12 2022

മുംബൈ: ശക്തമായ ആഗോള സൂചനകൾക്കും സ്ഥിരമായ വിദേശ ഒഴുക്കിനും ഇടയിൽ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണികൾ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 18,650 ലും ബിഎസ്ഇ  സെൻസെക്സ് 150 പോയിൻറിലധികം ഉയർന്ന് 62,697 ലും വ്യപാരം ആരംഭിച്ചു. 

ബാങ്ക് നിഫ്റ്റി സൂചിക തുടർച്ചയായ രണ്ടാം സെഷനിലും പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച്  44,000 ലെവലിന് മുകളിലെത്തി. എയു ബാങ്കും കൊട്ടക് ബാങ്കും നേട്ടത്തിൽ മുന്നിൽ നിൽക്കുന്നു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.5 ശതമാനം വരെ ഉയർന്നു.

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഐടി ചില നഷ്ടങ്ങൾ തിരിച്ചുപിടിക്കുകയും മേഖലാ സൂചികകളെ നേട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയാലിറ്റി സൂചികകൾ ഒരു ശതമാനം വരെ ഉയർന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.

അന്താരാഷ്ട്ര സ്വർണവില ഉയർന്നതോടെ സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. വിപണിയിൽ ഇന്ന് സ്വർണ വില ഗ്രാമിന് 50 രൂപ വർദ്ധിച്ച് 5030  രൂപയും പവന് 400 രൂപ വർദ്ധിച്ച് 40240 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 1811 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.64 മാണ്.

യുഎസ് ഫെഡിൽ നിന്നുള്ള നിരക്ക് വർദ്ധന തീരുമാനത്തിനായി വ്യാപാരികൾ കാത്തിരിക്കുന്നതിനാൽ സ്വർണവില ഉയരുകയാണ്. സ്വര്ണത്തിലേക്ക് കൂടുതൽ നിക്ഷേപം എത്തുന്നത് വില ഉയർത്തുന്നു,  മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ, ഫെബ്രുവരിയിലെ സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 105 രൂപ അല്ലെങ്കിൽ 0.19 ശതമാനം ഉയർന്ന് 54,848 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സിൽവർ മാർച്ച് ഫ്യൂച്ചറുകൾ 245 രൂപ ഉയർന്ന് കിലോയ്ക്ക് 69,020 രൂപയിൽ 69,000 ലെവലിൽ എത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios