ഐപിഒയുമായി പെന്നാ സിമന്‍റ് ഓഹരി വിപണിയിലേക്ക്, 1,550 കോടി സമാഹരിക്കുക ലക്ഷ്യം

സമാഹരിക്കുന്ന മൊത്തം തുകയില്‍ നിന്ന് 550 കോടി രൂപ കമ്പനി വായ്പ തിരിച്ചടവിന് ഉപയോഗിക്കും.

penna cement ipo

മുംബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ സിമന്‍റ് നിര്‍മാതാക്കളായ പെന്നാ സിമന്‍റ് ഇന്‍ഡസ്ട്രീസ് (പിസിഐഎല്‍) പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 1,550 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു വഴി 1,300 കോടി രൂപയും പ്രമോട്ടര്‍ ഓഹരികൾ വഴി 250 കോടി രൂപയും സമാഹരിക്കുകയാണ് ലക്ഷ്യം.
 
സമാഹരിക്കുന്ന മൊത്തം തുകയില്‍ നിന്ന് 550 കോടി രൂപ കമ്പനി വായ്പ തിരിച്ചടവിന് ഉപയോഗിക്കും. കെപി ലൈന്‍ 2 പ്രോജക്ടിനായി മൂലധനച്ചെലവ് ആവശ്യങ്ങള്‍ക്കായി 105 കോടി രൂപയും ഉൽപ്പാദന സംവിധാനങ്ങൾ നവീകരിക്കുന്നതിന് 80 കോടി രൂപയും ചിലവഴിക്കും. വേസ്റ്റ് ഹീറ്റ് റിക്കവറി പ്ലാന്‍റ് സ്ഥാപിക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി യഥാക്രമം 110 കോടി രൂപയും 130 കോടി രൂപയും വകയിരുത്തും.

ഹൈദരാബാദ് ആസ്ഥാനമായി 1991 സ്ഥാപിക്കുകയും 1994 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത പിസിഐഎല്‍ സാധാരണ പോര്‍ട്ട്‍ലാൻഡ് സിമന്‍റ്, പോര്‍ട്ട്‍ലാൻഡ് പോസോളാന സിമന്‍റ്, പോര്‍ട്ട്‍ലാൻഡ് സ്ലാഗ് സിമന്‍റ് എന്നിവയുള്‍പ്പെടെയുള്ള സിമന്‍റിന്‍റെ പ്രധാന വകഭേദങ്ങള്‍  വിപണിയിലെത്തിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സിമന്‍റ് കമ്പനികളിലൊന്നാണ് പിസിഐഎല്‍. 2021 മാര്‍ച്ച് 31 വരെ മൊത്തം 10 എംഎംടിപിഎ ഉല്‍പാദന ശേഷിയുള്ള നാല് ഐഎസ്ഒ സര്‍ട്ടിഫൈഡ് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ്  സൗകര്യങ്ങളും രണ്ട് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളും ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നു.

2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം, ഇബിറ്റിടിഎ, ലാഭം എന്നിവ യഥാക്രമം 2,476.39 കോടി, 479.84 കോടി, 152.07 കോടി രൂപ എന്നിങ്ങനെയായിരുന്നു. എഡല്‍വെയ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, യെസ് സെക്യൂരിറ്റീസ് (ഇന്ത്യ) ലിമിറ്റഡ് എന്നിവയാണ് ഇഷ്യുവിനായി നിയമിക്കപ്പെട്ട  ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കര്‍മാര്‍.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios