കല്യാൺ ജ്വല്ലേഴ്സ് ഐപിഒ: ഓഹരികളുടെ അലോട്ട്മെന്റ് പൂർത്തിയായി
അനുവദിക്കപ്പെട്ട ഓഹരികൾ ഗുണഭോക്താക്കളുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ ഇന്ന് വരവുവയ്ക്കും.
മുംബൈ: വൻ വിജയമായി മാറിയ കല്യാൺ ജ്വല്ലേഴ്സ് ഐപിഒ (പ്രാഥമിക ഓഹരി വിൽപ്പന) വഴിയുളള ഓഹരികളുടെ അലോട്ട്മെന്റ് പ്രക്രിയ പൂർത്തിയായി. 1,175 കോടി രൂപ സമാഹരിക്കാനായി മൂന്ന് ദിവസങ്ങളിലായി നടത്തിയ ഐപിഒയിൽ 2.61 ഇരട്ടി സബ്സ്ക്രിബ്ഷൻ നടന്നു.
കല്യാൺ ജ്വല്ലേഴ്സ് ഓഹരികളുടെ ലിസ്റ്റിംഗ് നാളെയാണ്. ജ്വല്ലറി വ്യവസായത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന കേരളത്തിൽ നിന്നുളള ആദ്യ കമ്പനിയായി കല്യാൺ ജ്വല്ലേഴ്സ് മാറും. ദില്ലി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരികൾ ലിസ്റ്റ് ചെയ്യും.
അനുവദിക്കപ്പെട്ട ഓഹരികൾ ഗുണഭോക്താക്കളുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ ഇന്ന് വരവുവയ്ക്കും.