കല്യാൺ ജ്വല്ലേഴ്‌സ് ഐപിഒ: 98 ശതമാനം ഓഹരികൾക്കും ആവശ്യക്കാർ എത്തി

1,175 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. 

kalyan jewellers ipo day two report

മുംബൈ: രണ്ടാം ദിനത്തിൽ 98 ശതമാനം സബ്‌സ്‌ക്രിബ്ഷന്‍ നേടിയെടുത്ത് കല്യാൺ ജ്വല്ലേഴ്‌സ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ). മാര്‍ച്ച് 16 നും 17 നുമായി 9.35 കോടി ഇക്വറ്റി ഷെയറുകള്‍ക്ക് ആവശ്യക്കാരെത്തി. ആകെ ഐപിഒയുടെ പരിധിയില്‍ എത്തുന്നത് 9.57 കോടി ഓഹരികളാണ്.

1,175 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. 352 കോടി രൂപയുടെ ഓഹരികൾ 15 ആങ്കർ നിക്ഷേപകർക്കായി തിങ്കളാഴ്ച തന്നെ അലോട്ട് ചെയ്തിരുന്നു. ഇതിൽ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉൾപ്പെടുന്നുണ്ട്. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 410.55 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരുന്നത്. 

റീട്ടെയിൽ നിക്ഷേപകർക്ക് റിസർവ് ചെയ്ത ഭാഗം 1.70 തവണയും ജീവനക്കാരുടെ ഭാഗം 1.57 തവണയും ബുക്ക് ചെയ്തു. സ്ഥാപനേതര നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം 58 ശതമാനം സബ്സ്ക്രൈബ് ചെയ്തു, യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർ 2.72 കോടി ഇക്വിറ്റി ഷെയറുകളുടെ റിസർവ് ചെയ്ത ഭാഗത്തിനെതിരെ ഒരു ലക്ഷത്തിലധികം ഓഹരികൾക്കായി ലേലം വിളിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios