ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നത് തുടരും; ഇറാന്‍ വിദേശകാര്യമന്ത്രി

സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക ശേഷമാണ് ജവാദ് ഇക്കാര്യം അറിയിച്ചത്

Iran will give crude oil to India

ദില്ലി: ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫ് അറിയിച്ചു. എണ്ണ വാങ്ങുന്ന കാര്യത്തിൽ ഇരു രാജ്യങ്ങൾക്കിടയിൽ സംശയങ്ങളില്ലെന്നും ജവാദ് സരീഫ്. സുഷമ സ്വരാജുമായി ന്യൂയോർക്കിൽ നടത്തിയ
കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ അഭിപ്രായമുന്നയിച്ചത്.

ഇരു നേതാക്കളും ന്യൂയോര്‍ക്കിലാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച സാന്പത്തിക ഉപരോധം നവംബറിൽ വരാനിരിക്കയാണ് ഇറാന്‍റെ പ്രഖ്യാപനം.

സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക ശേഷമാണ് ജവാദ് ഇക്കാര്യം അറിയിച്ചത്. ഐക്യ രാഷ്ട്ര സഭാ ജനറൽ അസംബ്ലിക്കായി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

ഉപരോധം പ്രാബല്യത്തിൽ വന്നാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് അമേരിക്ക സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ഇറാന്‍റെ ഏറ്റവും വലിയ എണ്ണ ഇടപാട് രാജ്യം.
 

Latest Videos
Follow Us:
Download App:
  • android
  • ios