എന്‍പിഎസില്‍ നിക്ഷേപിക്കൂ; 62400 രൂപവരെ നികുതി ലാഭിക്കാം
റിട്ടയര്‍മെന്റ് നിക്ഷേപമാര്‍ഗമായി കൂടുതലാളുകള്‍ ആശ്രയിക്കുന്ന നിക്ഷേപമാര്‍ഗമാണ് എന്‍പിഎസ്. ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ മികച്ച നേട്ടം നൽകുന്ന സ്‌കീമാണിത്. മാത്രവുമല്ല എന്‍പിഎസ് നല്‍കുന്ന നികുതി ആനൂകൂല്യങ്ങള്‍ തന്നെയാണ് ശ്രദ്ധേയമായ ഘടകം.
റിട്ടയര്‍മെന്റിനു ശേഷം യാത്രകള്‍ ചെയ്തും, ബന്ധുക്കളും കൂട്ടുകാരുമായും സമയം ചെലവഴിച്ചും ജീവിതം സന്തോഷകരവും സമാധാന പൂര്‍ണ്ണവുമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ആവതില്ലാത്ത കാലത്ത് കയ്യില്‍ സമ്പാദ്യമില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. എന്നാല്‍ റിട്ടയര്‍മെന്റ് സേവിംഗ്‌സിനായി കേന്ദ്രസര്‍ക്കാരിന്റെത് തന്നെയായ നിരവധി പെന്‍ഷന്‍ സ്‌കീമുകള്‍ നിലവിലുള്ളത് വലിയ ആശ്വാസമാണ്. അത്തരമൊരു പെന്‍ഷന്‍ സ്‌കീമാണ് 2009 ല്‍ തുടങ്ങിയ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്.
റിട്ടയര്‍മെന്റ് നിക്ഷേപമാര്‍ഗമായി കൂടുതലാളുകള്‍ ആശ്രയിക്കുന്ന നിക്ഷേപമാര്‍ഗമാണ് എന്‍പിഎസ്. ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ മികച്ച നേട്ടം നൽകുന്ന സ്‌കീമാണിത്. മാത്രവുമല്ല എന്‍പിഎസ് നല്‍കുന്ന നികുതി ആനൂകൂല്യങ്ങള്‍ തന്നെയാണ് ശ്രദ്ധേയമായ ഘടകം.
എന്‍പിഎസ് വാഗ്ദാനം ചെയ്യുന്ന നികുതി ആനുകൂല്യങ്ങള്‍
നിക്ഷേപം തെരഞ്ഞെടുക്കുമ്പോള്‍ നികുതി ആനുകൂല്യത്തിന് പ്രാധാന്യം നല്‍കുന്നത് ഭാവിയില്‍ മുതല്‍ക്കൂട്ടാകും. എന്നാല്‍ നികുതി നേട്ടങ്ങള്‍ക്കായി എന്‍പിഎസ് തെരഞ്ഞെടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്‍പിഎസിന് ടയര്‍ 1, ടയര്‍ 2 അക്കൗണ്ടുകളുണ്ട്. ഇതില്‍ ടയര്‍ 1 അക്കൗണ്ടുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കു മാത്രമേ നികുതി നേട്ടം നേടാന്‍ കഴിയുകയുള്ളു.
സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍
സെക്ഷന്‍ 80 സി പ്രകാരം നികുതി ലാഭം നല്‍കുന്ന നിക്ഷേപങ്ങളിലൊന്നാണ് എന്‍പിഎസ്. ഈ പെന്‍ഷന്‍ സ്‌കീമില്‍ നിന്നും ലഭിക്കുന്ന പരമാവധി കിഴിവ് 1.5 ലക്ഷം രൂപയാണ്. നിങ്ങള്‍ക്ക് മുഴുവന്‍ തുകയും എന്‍പിഎസില്‍ നിക്ഷേപിക്കുകയും കിഴിവിന് യോഗ്യത നേടുകയും ചെയ്യാം
സെക്ഷന്‍ 80സിസിഡി (1ബി) പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍
സെക്ഷന്‍ 80സിസിഡി (1ബി) പ്രകാരം എന്‍പിഎസ് നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷഏപകന് 50,000 രൂപ വരെ നികുതിയായി ക്ലെയിം ചെയ്യാം. സെക്ഷന്‍ 80 സി പ്രകാരം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന കിഴിവിന് പുറമേയാണിത്. എന്‍പിഎസ് സ്‌കീം വഴി നിക്ഷേപകന് 2 ലക്ഷം രൂപ വരെ നികുതി ക്ലെയിം ചെയ്യാം. സെക്ഷന്‍ 80 സി പ്രകാരമുള്ള 1.5 ലക്ഷം രൂപയും സെക്ഷന്‍ 80 സി സി ഡി പ്രകാരം 50,000 രൂപയും ചേര്‍ന്നുള്ള കണക്കാണിത്. 30% നികുതി ലഭിക്കുന്നതിലൂടെ നിങ്ങള്‍ക്ക് 62,400 രൂപ നികുതിയിനത്തില്‍ ലാഭിക്കാമെന്ന് ചുരുക്കം.
സെക്ഷന്‍ 80 സിസിഡി (2) പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍
ഈ സ്‌കീം പ്രകാരം തൊഴിലുടമയുടെ പേയ്മെന്റ് അടിസ്ഥാനമാക്കിയും ആനുകൂല്യം ലഭിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ല. മാസശമ്പളക്കാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് അവരുടെ ശമ്പളത്തിന്റെ 14 ശതമാനവും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തിന്റെ 10 ശതമാനവും നികുതി ലാഭിക്കാം.
പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായെന്ന് പരാതി.
മെച്യൂരിറ്റി തുകയ്ക്കും, റിട്ടേണിനുമുണ്ട് നികൂതി ആനൂകൂല്യങ്ങള്‍
രാജ്യത്ത് നികുതി നേട്ടമുള്ള ചുരുക്കം സ്‌കീമുകളിലൊന്നാണ് എന്‍പിഎസ്. EEE (exempt- exempt- exempt) ചട്ടക്കൂടിനു കീഴില്‍ വരുന്ന ഒരു റിട്ടയര്‍മെന്റ് നിക്ഷേപ മാര്‍ഗമാണിത്. നിക്ഷേപകരെ റിട്ടേണുകളുടെയും, മെച്യൂരിറ്റി തുകയുടെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചുരുക്കം.