കാറില്‍ ബേബി കാര്‍ സീറ്റ് പിടിപ്പിക്കാന്‍ സമയമായോ?
കാര്‍ പെട്ടെന്ന് ബ്രേക്കിടുമ്പോള്‍ കുഞ്ഞ് മുന്നിലേക്ക് തെറിച്ചു പോകാനുള്ളസാധ്യതയേറെയാണ്. കുഞ്ഞിനെ ഇരുത്താവുന്ന തരത്തിലുള്ള ബേബി കാര്‍ സീറ്റുകള്‍ നമ്മുടെ നാട്ടില്‍ അത്ര വ്യാപകമായിട്ടില്ലെങ്കിലും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കാര്‍ സീറ്റ് ബല്‍റ്റുകളെല്ലാം ഭൂരിഭാഗവും മുതിര്‍ന്നവരെ ലക്ഷ്യം വച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രശ്നം ഒഴിവാക്കാനാണ് ഏത് കാറിലും സുരക്ഷിതമായി കുട്ടികളെ ഇരുത്താനാവുന്ന ബേബി കാര്‍ സീറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
റിയര്‍ഫേസിംഗ് കാര്‍ സീറ്റുകളുണ്ട്. ഈ സീറ്റ് 12 മാസത്തില്‍ താഴെയുള്ള കുട്ടികളെ ഇരുത്താനാണ് ഉപയോഗിക്കുക.എയര്‍ബാഗ് പെട്ടെന്ന തുറക്കുമ്പോഴുള്ള ആഘാതത്തില്‍നിന്ന് കുട്ടികളെ രക്ഷിക്കാനാണ് ഇത്തരം സീറ്റുകള്‍.
എന്നാല്‍ അല്‍പ്പം പ്രായമുള്ള കുട്ടികള്‍ക്ക് ഈ സീറ്റുകള്‍ അഭികാമ്യമല്ല. കൂടാതെ എയര്‍ബാഗിന്റെ സുരക്ഷിതത്വം അവര്‍ക്ക് ലഭ്യമാക്കിനും ഫ്രണ്ട് ഫേസിംഗ് സീറ്റിന് കഴിയും.
പിന്നീടുള്ളത് ബൂസ്റ്റര്‍ സീറ്റാണ്. ഉയരമൊക്കെ കുറവുള്ള കുട്ടികളഅക്ക് സാധാരണ സീറ്റുബെല്‍റ്റൊക്കെ ഉപയോഗിക്കാനാവുന്ന രീതിയില്‍ ഉയരക്രമീകരണത്തിനാണ് ഉപയോഗിക്കുന്നത്.
1500 രൂപ മുതല്‍ 6500 രൂപവരെയുള്ള ബേബി കാര്‍ സീറ്റുകള്‍ വിപണികളിലുണ്ട്.