രാജ്യത്തിന്‍റെ ധനകമ്മിയില്‍ വന്‍ വര്‍ധനവ്: സാമ്പത്തിക വര്‍ഷ ലക്ഷ്യം പാളുന്നു
2019 മാര്‍ച്ച് 31 വരെയുളള സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 6.24 ലക്ഷം കോടിയില്‍ ഒതുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
ദില്ലി: രാജ്യത്തിന്‍റെ ധനകമ്മി നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്‍റെ 112.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ചെലവും വരുമാനവും തമ്മിലുളള വ്യത്യാസമാണ് ധനകമ്മി.
2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള ഒമ്പത് മാസക്കാലളവില്‍ 7.01 ലക്ഷം കോടി രൂപയായാണ് ധനകമ്മി ഉയര്‍ന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ശേഷിക്കുന്ന മൂന്ന് മാസത്തെ കൂടി കണക്കുകള്‍ പുറത്ത് വരുന്നതോടെ ധനകമ്മിയില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കും.
2019 മാര്‍ച്ച് 31 വരെയുളള സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 6.24 ലക്ഷം കോടിയില്‍ ഒതുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.