ഇനി പണം അന്നന്ന് കിഫ്ബിയുടെ അക്കൗണ്ടില്‍
ഇവ രണ്ടും സര്‍ക്കാര്‍ ദിവസവും പിരിച്ചെടുത്ത ശേഷം തവണകളായാണ് ട്രഷറിയില്‍ നിന്ന് കിഫ്ബിയിലേക്ക് കൈമാറുന്നത്. കിഫ്ബി വിഹിതം കൈമാറാനായി പുതിയ സോഫ്റ്റ്‍വെയര്‍ തയ്യാറാക്കാനാണ് ധനവകുപ്പിന്‍റെ തീരുമാനം.
തിരുവനന്തപുരം: കിഫ്ബിക്ക് സര്‍ക്കാര്‍ നല്‍കാനുളള വിഹിതം ഇനി മുതല്‍ അന്നന്ന് നല്‍കും. ഇതുവരെ വര്‍ഷത്തില്‍ മൂന്നോ നാലോ തവണകളായാണ് സര്‍ക്കാര്‍ കിഫ്ബിക്ക് വിഹിതം നല്‍കിയിരുന്നത്. എന്നാല്‍, നിലവില്‍ കേരള സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനാല്‍ ഒരുമിച്ച് പണം കൈമാറാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാവുമെന്ന റേറ്റിങ് ഏജന്‍സികളുടെ നിഗമനത്തെ തുടര്‍ന്നാണ് ധനവകുപ്പിന്‍റെ പുതിയ തീരുമാനം.
പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതം ഉപഭോക്താക്കളില്‍ നിന്ന് സെസ്സായി കിഫ്ബിക്കായി സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. ഇതിന് പുറമേ മോട്ടോര്‍ വാഹന നികുതിയുടെ 30 ശതമാനവും കിഫ്ബിക്കായാണ് സര്‍ക്കാര്‍ പിരിച്ചെടുക്കുന്നത്.
ഇവ രണ്ടും സര്‍ക്കാര്‍ ദിവസവും പിരിച്ചെടുത്ത ശേഷം തവണകളായാണ് ട്രഷറിയില്‍ നിന്ന് കിഫ്ബിയിലേക്ക് കൈമാറുന്നത്. കിഫ്ബി വിഹിതം കൈമാറാനായി പുതിയ സോഫ്റ്റ്‍വെയര്‍ തയ്യാറാക്കാനാണ് ധനവകുപ്പിന്‍റെ തീരുമാനം.