ജിഡിപിയില്‍ വര്‍ദ്ധനവ്: 6.3 ശതമാനത്തിലേക്ക് ഉയര്‍ന്നു

GDP Growth Recovers To 6

ദില്ലി: ഇന്ത്യയുടെ ജിഡിപിയില്‍ വര്‍ദ്ധനവ്. അഞ്ച് പാദങ്ങളിലെ തിരിച്ചടിക്ക് ശേഷം രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാംപാദത്തില്‍ 6.3 ശതമാനത്തിലേക്ക് ഉയര്‍ന്നു.  മൂന്ന് കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ആയിരുന്നു കഴിഞ്ഞ പാദത്തിലെ ജിഡിപി.

കഴിഞ്ഞ അഞ്ച് പാദങ്ങളിലും ജിഡിപി നിരക്ക് താഴോട്ടായിരുന്നു. ഉത്പാദനം, വൈദ്യുതി, ഗ്ലാസ്, ജലസേചനം, വ്യാപര മേഖലകളില്‍ കഴിഞ്ഞ പാദത്തില്‍ 6 ശതമാനം വളര്‍ന്ന രേഖപ്പെടുത്തിയത് ജിഡിപി നിരക്കിനെയും സ്വദീനിച്ചുവെന്നാണ് കരുതുന്നത്.

ഉത്പാദന മേഖല 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തെക്കാള്‍ 1.7 ശതമാനം കൂടുതലാണ് ഇത്. മൂഡി പോലുള്ള റൈറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയുടെ റാങ്കിംഗ് ഉയര്‍ത്തിയതോടെ സാമ്പത്തിക വിദഗ്ധര്‍ മികച്ച ജിഡിപി നിരക്ക് പ്രതീക്ഷിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios