പ്രളയം: ആദായ നികുതി റിട്ടേണിന് കൂടുതല്‍ സമയം നല്‍കണമെന്ന് ഹൈക്കോടതി

നേരത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള സമയം ഒക്ടോബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. എന്നാല്‍, ഈ സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യവുമായി ആലുവയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് അസോസിയേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

flood relief give more time to file income tax: HC

കൊച്ചി: പ്രളയവും ശേഷമുണ്ടായ പ്രതിസന്ധികളും കാരണം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിപ്പോയവര്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ സിബിഡിടിയോട് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്) ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയവര്‍ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് സിബിഡിടിക്ക് അപേക്ഷ നല്‍കാമെന്നും, ഇത്തരം അപേക്ഷകള്‍ രണ്ട് മാസത്തിനകം നിയമസാധുതയോടെ തീര്‍പ്പാക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

നേരത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള സമയം ഒക്ടോബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. എന്നാല്‍, ഈ സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യവുമായി ആലുവയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് അസോസിയേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജമ്മു കാശ്മീരില്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ സമയപരിധിയില്‍ ഇളവ് നല്‍കിയ കാര്യവും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 

ഇതോടെ, ഒക്ടോബര്‍ 31 ന് ശേഷം റിട്ടേണ്‍ സമര്‍പ്പിച്ചതിന്‍റെ പേരില്‍ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചവര്‍ക്ക് അത് ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിക്കാം. റിട്ടേണ്‍ സമര്‍പ്പിക്കാനുളള തീയതി കഴിഞ്ഞുപോയാലും സമയപരിധി നീട്ടിനല്‍കാന്‍ സിബിഡിടിക്ക് അധികാരം ഉണ്ടായിട്ടും, പ്രളയം പോലെയുളള കാരണമുണ്ടായിട്ടും അപേക്ഷകള്‍ നിരസിച്ചത് ഉചിതമായ നടപടി അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest Videos
Follow Us:
Download App:
  • android
  • ios