വരാന്‍ പോകുന്നത് കനത്തപ്രഹരം, അമേരിക്ക- ചൈന സംഘര്‍ഷം ലോകത്തെ നയിക്കുന്നത് വന്‍ പ്രതിസന്ധിയിലേക്ക്
ലോകത്തെ എല്ലാ കേന്ദ്രബാങ്കുകളും സാഹചര്യമനുസരിച്ച് പ്രതികരിച്ചാൽ ജിഡിപിയുടെ ഇടിവ് 0.3 ശതമാനം വരെയായി കുറയ്ക്കാം.
ദില്ലി: അമേരിക്ക-ചൈന വ്യാപാരയുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വം ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. 2021 ൽ ആഗോള ജിഡിപി 0.6 ശതമാനം വരെ ഇടിയുന്നതിന് ഈ സാഹചര്യം ഇടയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 585 ബില്യൺ ഡോളറിന്റെ നഷ്ടം ഇതുമൂലമുണ്ടായേക്കും. ധനകാര്യ നയങ്ങളിലെ പരിഷ്കാരങ്ങളിലൂടെ അനിശ്ചിതാവസ്ഥയെ ഒരു പരിധി വരെ നേരിടാമെങ്കിലും വലിയ ഗുണമുണ്ടാക്കില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ലോകത്തെ എല്ലാ കേന്ദ്രബാങ്കുകളും സാഹചര്യമനുസരിച്ച് പ്രതികരിച്ചാൽ ജിഡിപിയുടെ ഇടിവ് 0.3 ശതമാനം വരെയായി കുറയ്ക്കാം. പ്രതിസന്ധി മുന്നില്‍ക്കണ്ട് യൂറോപ്യൻ ഏഷ്യൻ ബാങ്കുകൾക്കൊപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അടുത്തിടെ പലിശനിരക്കുകളിൽ കുറവ് വരുത്തിയിരുന്നു.