കമ്പ്യൂട്ടറുകൾക്കും സെർവറുകൾക്കും ബജറ്റ് ​അനുകൂലമായേക്കും, അന്താരാഷ്ട്ര ഭീമന്മാർക്കായി പ്രത്യേക പ്രഖ്യാപനത്തിനും സാധ്യത

അർദ്ധചാലക, മൈക്രോപ്രൊസസ്സർ കമ്പനികളെ ഇന്ത്യയിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ ക്ഷണിക്കുന്നതിന്റെ ഭാ​ഗമായിട്ടാണിതെന്നാണ് സൂചന. 

union budget 2020, may good for semi conductor industry

ദില്ലി: സൗരോർജ്ജ വൈദ്യുത ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയ്ക്ക് നികുതി ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം അർദ്ധചാലകങ്ങളിലും മൈക്രോപ്രൊസസ്സറുകളിലും ഹൈടെക് ഉൽ‌പാദന രം​ഗത്തും നിക്ഷേപം ആകർഷിക്കുന്നതിനായി കേന്ദ്ര ബജറ്റ് 2020 ൽ നയപരമായ തീരുമാനങ്ങളുണ്ടായേക്കും. 

ഇന്ത്യയെ ഇലക്ട്രോണിക്സ് രം​ഗത്തെ നിർമ്മാണ കേന്ദ്രമായി തിരഞ്ഞെടുക്കുന്നതിനായി മൾട്ടി- നാഷണൽ കമ്പനികളെ (എം‌എൻ‌സി) ആകർഷിക്കാനുളള ഇളവുകളോടെയുളള നയതീരുമാനങ്ങൾ‌ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അർദ്ധചാലക ഫാബ്രിക്കേഷനിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് നൽകുന്ന ഉൽ‌പാദനവുമായി ബന്ധപ്പെട്ട സബ്‌സിഡികൾ ബജറ്റ‌ിൽ ഒഴിവാക്കിയേക്കും. അർദ്ധചാലക, മൈക്രോപ്രൊസസ്സർ കമ്പനികളെ ഇന്ത്യയിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ ക്ഷണിക്കുന്നതിന്റെ ഭാ​ഗമായിട്ടാണിതെന്നാണ് സൂചന. 

രാജ്യത്ത് അർദ്ധചാലക പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ചിപ്പ് ഡിസൈൻ വ്യവസായം പോലുള്ള തന്ത്രപ്രധാന ഉപമേഖലകളിലെ രാജ്യത്തിന്റെ കഴിവുകൾ വികസിപ്പിക്കുന്നതിന് പ്രത്യേക പിന്തുണ നൽകണമെന്ന് നാഷണൽ പോളിസി ഫോർ ഇലക്ട്രോണിക്സ്, 2019 വാദിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios