ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടിയേക്കും, പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

വൈദ്യുത വാഹന (ഇവി) വിഭാഗത്തിൽ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി, വാണിജ്യ ഇവികളുടെ ഇറക്കുമതി ചെയ്ത പൂർണമായും നിർമ്മിച്ച യൂണിറ്റുകളുടെ (സിബിയു) കസ്റ്റംസ് തീരുവ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ 40 ശതമാനമായി ഉയർത്തി

union budget 2020, electric vehicles

ദില്ലി: പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇലക്ട്രിക് അടക്കമുളള വിവിധതരം വാഹനങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിനാൽ ഇറക്കുമതി ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ വിലകൂടിയേക്കും.
 
ശ്രദ്ധാപൂർവ്വം ആവിഷ്കരിച്ച ഘട്ടം ഘട്ടമായുള്ള നിർമാണ പദ്ധതികളുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ (ഇവി), മൊബൈൽ ഭാഗങ്ങൾ എന്നിവയിൽ കസ്റ്റംസ് തീരുവ നിരക്ക് പരിഷ്കരിക്കുന്നതായും ധനമന്ത്രി പറഞ്ഞു. 

വൈദ്യുത വാഹന (ഇവി) വിഭാഗത്തിൽ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി, വാണിജ്യ ഇവികളുടെ ഇറക്കുമതി ചെയ്ത പൂർണമായും നിർമ്മിച്ച യൂണിറ്റുകളുടെ (സിബിയു) കസ്റ്റംസ് തീരുവ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ 40 ശതമാനമായി ഉയർത്തി, നിലവിൽ 25 ശതമാനത്തിൽ നിന്ന്.
 
സെമി നോക്ക്-ഡൗൺ (എസ്‌കെഡി) പാസഞ്ചർ ഇവികളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താനും ധനമന്ത്രി നിർദ്ദേശിക്കുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios