ഇത് സുവര്‍ണ നേട്ടം: സൗദി എണ്ണക്കമ്പനി നേടിയ ഈ വന്‍ നേട്ടം നിങ്ങളെ അതിശയിപ്പിക്കും!
ഇതുവരെ ലാഭക്കണക്കുകള്‍ പുറത്ത് വിടാതിരുന്ന എണ്ണക്കമ്പനി കടപ്പത്രത്തിലൂടെ വന്‍ നിക്ഷേപം നേടിയെടുക്കാനാണ് കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്ത് വിട്ടത്.
റിയാദ്: ലോകത്തെ ഏറ്റവും ലാഭം നേടിയ കമ്പനി എന്ന വന്‍ നേട്ടത്തിന് പിന്നാലെ മറ്റൊരു വന്‍ കുതിപ്പ് നടത്തി സൗദി എണ്ണക്കമ്പനി അരാംകോ. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് അരാംകോ പുറത്തിറക്കിയ കടപ്പത്രത്തിന്‍റെ വില്‍പ്പന ലോകത്തെ കോര്‍പ്പറേറ്റ് കേന്ദ്രങ്ങളെ എല്ലാം അതിശയിപ്പിച്ചിരിക്കുകയാണ്. 1,200 കോടി ഡോളര്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ കടപ്പത്രത്തിന് അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ലഭിച്ചത് വന്‍ പ്രതികരണമാണ്.
10,000 കോടിയില്‍ ഏറെ ഡോളറിന്‍റെ വന്‍ നിക്ഷേപ ഓര്‍ഡറാണ് കമ്പനിയില്‍ നിന്ന് ലഭിച്ചതെന്ന് അരാംകോ അതികൃതര്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് അരാംകോ. കഴിഞ്ഞ വര്‍ഷം 11,110 കോടി ഡോളര്‍ (ഏകദേശം 7.8 ലക്ഷം കോടി രൂപ) ലാഭമാണ് സൗദി എണ്ണ ഭീമന്‍ നേടിയത്. ആപ്പിള്‍ അടക്കമുളള ടെക് കമ്പനികളെയും മറ്റ് എണ്ണക്കമ്പനികളെയുമാണ് അരാംകോ ബഹുദൂരം പിന്നിലാക്കിയത്.
ഇതുവരെ ലാഭക്കണക്കുകള്‍ പുറത്ത് വിടാതിരുന്ന എണ്ണക്കമ്പനി കടപ്പത്രത്തിലൂടെ വന്‍ നിക്ഷേപം നേടിയെടുക്കാനാണ് കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്ത് വിട്ടത്. ടെക്നോളജി കമ്പനികളിലും എണ്ണ ഇതര വ്യവസായത്തിലും വന്‍ നിക്ഷേപം നടത്തി എണ്ണയിലുളള സമ്പദ്ഘടനയുടെ ആശ്രിതത്വം കുറയ്ക്കാനുളള നടപടികളുടെ ഭാഗമാണ് കടപത്രമിറക്കല്‍.