വായ്പ പലിശ നിരക്കുകളുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം ഉടന്‍, നിരക്ക് ഇളവ് പ്രഖ്യാപിച്ചേക്കും
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ കേന്ദ്ര ബാങ്ക് 1.10 ശതമാനത്തിന്‍റെ കുറവ് വരുത്തിരുന്നു.
മുംബൈ: വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിക്കും. രാജ്യം നേരിടുന്ന വളര്‍ച്ചമുരടിപ്പ് പ്രതിരോധിക്കാനുളള നയസമീപനം കേന്ദ്ര ബാങ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്.
ഒക്ടോബര്‍ നാലിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വീണ്ടും കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സാമ്പത്തിക വര്‍ഷത്തിലെ നാലാമത്തെ പണനയ അവലോകന യോഗമാണിത്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ കേന്ദ്ര ബാങ്ക് 1.10 ശതമാനത്തിന്‍റെ കുറവ് വരുത്തിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ റിപ്പോ നിരക്കില്‍ 35 ബേസിസ് പോയിന്‍റ്സിന്‍റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. നിലവില്‍ 5.40 ശതമാനമാണ് റിപ്പോ നിരക്ക്.