റിസര്‍വ് ബാങ്ക് മിണ്ടിയില്ല, ബാങ്കേഴ്സ് സമിതി വിളിക്കാന്‍ കേരള സര്‍ക്കാര്‍: കിട്ടാക്കടമായി മാറുമെന്ന് ഭയന്ന് വായ്പയെടുത്തവര്‍

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നും വായ്പ പുന:ക്രമീകരിക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരും എസ്എല്‍ബിസിയും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. 

rbi moratorium

തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന ആവശ്യത്തോട് റിസര്‍വ് ബാങ്ക് പ്രതികരിക്കാത്തതിനാല്‍ വിഷയത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം വിളിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മൊറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം.  

എന്നാല്‍, ഇന്ന് മുതല്‍ ജപ്തി നടപടികള്‍ തുടങ്ങുമെന്ന പ്രചാരണം ശരിയല്ലെന്ന് സംസ്ഥാനതല  ബാങ്കേഴ്സ് സമിതി (എസ്എല്‍ബിസി) വ്യക്തമാക്കി. കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നും വായ്പ പുന:ക്രമീകരിക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരും എസ്എല്‍ബിസിയും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. 

മൂന്ന് മാസം വായ്പകള്‍ തരിച്ചടയ്ക്കാതിരുന്നാല്‍ വായ്പകള്‍ കിട്ടാക്കടമായി മാറുമെന്ന ഭയത്തിലാണ് വായ്പയെടുത്ത കര്‍ഷകര്‍. 

Latest Videos
Follow Us:
Download App:
  • android
  • ios