പാക് സമ്പദ്‍വ്യവസ്ഥ 'ഗുരുതരാവസ്ഥയില്‍': വളര്‍ച്ച ദുര്‍ബലവും അസന്തുലിതവുമാണെന്ന് ഐഎംഎഫ്
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വായ്പ അനുവദിക്കണമെന്ന് നേരത്തെ ഐഎംഎഫിനോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.
ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍റെ സമ്പദ്‍വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി). സമ്പദ്‍വ്യവസ്ഥയെ ബാധിച്ച പ്രതിസന്ധികള്‍ മറികടക്കാന്‍ ശക്തമായ പുതിയ നയങ്ങള്‍ ആവശ്യമാണെന്നും ഐഎംഎഫ് പാകിസ്ഥാന് മുന്‍കരുതല്‍ നല്‍കി.
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വായ്പ അനുവദിക്കണമെന്ന് നേരത്തെ ഐഎംഎഫിനോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍റെ ഈ ആവശ്യം അംഗീകരിച്ചതിന് പിന്നാലെയാണ് ഐഎംഎഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വലിയ സാമ്പത്തിക വെല്ലുവിളിയാണ് പാകിസ്ഥാന്‍ നേരിടുന്നതെന്നും. സാമ്പത്തിക വളര്‍ച്ച ദുര്‍ബലവും അസന്തുലിതവുമാണെന്നും ഐഎംഎഫ് ആക്ടിങ് ചെയര്‍മാന്‍ ഡേവിഡ് ലിപ്ടണ്‍ അറിയിച്ചു.