കേരള ബാങ്ക് രൂപീകരണനീക്കത്തിൽ സർക്കാരിന് തിരിച്ചടി; യോഗത്തില്‍ കളക്ടറുടെ സാന്നിധ്യം ഉറപ്പാക്കണം

നേരത്തെ കേരള ബാങ്ക് രൂപീകരണത്തില്‍ മറ്റ് 13 ജില്ലാ സഹകരണ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നെങ്കിലും മലപ്പുറം ജില്ലാ ബാങ്കില്‍ പ്രമേയം പരാജയപ്പെട്ടിരുന്നു. 

Kerala bank formation

കോഴിക്കോട്: കേരളബാങ്ക് രൂപീകരണ നീക്കത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്‍റെ അംഗീകാരം തേടുന്നതിന് മുന്നോടിയായി സഹകരണ മന്ത്രി വിളിച്ച യോഗം മലപ്പുറത്തെ യുഡിഎഫ് സഹകാരികള്‍ ബഹിഷ്കരിച്ചു. റിസര്‍വ് ബാങ്ക് അനുമതി തേടുന്നതിന് മുന്‍പ് ചേര്‍ന്ന യോഗമാണ് യുഡിഎഫ് സഹകാരികള്‍ ബഹിഷ്കരിച്ചത്. 

നേരത്തെ കേരള ബാങ്ക് രൂപീകരണത്തില്‍ മറ്റ് 13 ജില്ലാ സഹകരണ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നെങ്കിലും മലപ്പുറം ജില്ലാ ബാങ്കില്‍ പ്രമേയം പരാജയപ്പെട്ടിരുന്നു. മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനിന്നാലും കേരള ബാങ്ക് രൂപീകരണത്തിന് തടസ്സമുണ്ടാകില്ലെന്ന് സഹകരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

"

അതിനിടെ,  നാളെ വീണ്ടും നടക്കുന്ന മലപ്പുറം ജില്ലാ ബാങ്ക് ജനറൽ ബോഡിയിൽ ജില്ലാ കളക്ടറുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ജനറല്‍ ബോഡി യോഗം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. 13 ജില്ലാ ബാങ്കുകളെ ചേര്‍ത്ത് കേരള ബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയാല്‍ മലപ്പുറം ജില്ലാ ബാങ്കിന്‍റെ ഭാവി പ്രതിസന്ധിയിലായേക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios