ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്ന് ഐഎംഎഫ്
2020 സാമ്പത്തിക വര്‍ഷം 7.20 ശതമാനമായിരിക്കും വളര്‍ച്ച നിരക്ക്. ആഗോള സാമ്പത്തിക വളര്‍ച്ച നിരക്ക് ഈ വര്‍ഷം 3.2 ശതമാനമായിരിക്കും 2020 ല്‍ ഇത് 3.5 ശതമാനത്തിലേക്ക് ഉയരുമെന്നും ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പുറത്തിറക്കിയ സാമ്പത്തിക വളര്‍ച്ചാവലോകന രേഖയില്‍ വിശദീകരിക്കുന്നു.
ദില്ലി: ഈ സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവും ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ മുന്‍ തീരുമാനിച്ചതില്‍ നിന്ന് നേരിയ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴ് ശതമാനം വളരുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. മുന്‍പ് 7.30 ശതമാനം വളര്‍ച്ച നിരക്ക് ഇന്ത്യ പ്രകടിപ്പിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്.
2020 സാമ്പത്തിക വര്‍ഷം 7.20 ശതമാനമായിരിക്കും വളര്‍ച്ച നിരക്ക്. ആഗോള സാമ്പത്തിക വളര്‍ച്ച നിരക്ക് ഈ വര്‍ഷം 3.2 ശതമാനമായിരിക്കും 2020 ല്‍ ഇത് 3.5 ശതമാനത്തിലേക്ക് ഉയരുമെന്നും ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പുറത്തിറക്കിയ സാമ്പത്തിക വളര്‍ച്ചാവലോകന രേഖയില്‍ വിശദീകരിക്കുന്നു. ഏപ്രിലില്‍ നടത്തിയ വളര്‍ച്ച നിരക്ക് അനുമാനത്തെക്കാള്‍ കുറഞ്ഞ നിരക്കിലുളള വളര്‍ച്ച അനുമാന നിരക്കാണിത്.
വിവിധ രാജ്യങ്ങള്‍ തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കങ്ങളും സാങ്കേതിക വിദ്യ തര്‍ക്കവുമാണ് ആഗോള വളര്‍ച്ച നിരക്കിനെ പിന്നോട്ടുവലിക്കുന്നത്. ആഭ്യന്തര ഉപഭോഗം പ്രതീക്ഷതിനേക്കാള്‍ കുറഞ്ഞതാണ് അനുമാന നിരക്ക് കുറയ്ക്കാന്‍ കാരണമെന്ന് ഐഎംഎഫ് പറഞ്ഞു. എന്നാല്‍, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.