ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറച്ചു: ഭവന, വാഹന വായ്പ നിരക്കുകള്‍ കുറഞ്ഞേക്കും

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവുവരുത്തിയത് ബാങ്കിങ്, എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍ തുടങ്ങിയ മേഖലകള്‍ക്ക് ഏറെ ഗുണകരമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ വായ്പയുടെ പലിശ നിര്‍ണയത്തിന് റിപ്പോ നിരക്ക് ഉള്‍പ്പടെ ഏതെങ്കിലും ബാഹ്യ മാനദണ്ഡ‍മായിരിക്കണം പരിഗണിക്കേണ്ടതെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

home, vehicle loan interest rates may decline due to rbi policy

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ ഭവന, വാഹന വായ്പ പലിശ നിരക്കുകളില്‍ കുറവ് വരാനുളള സാധ്യത വര്‍ധിച്ചു. റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്‍റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലേക്കാണ് കുറച്ചത്. 

ഇത് കൂടാതെ റിസര്‍വ് ബാങ്കിന്‍റെ നയ നിലപാട് ന്യൂട്രലില്‍ തന്നെ നിലനിര്‍ത്താനും തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്കിലും 0.25 ശതമാനത്തിന്‍റെ കുറവ് വരുത്തിയിട്ടുണ്ട്. 5.75 ശതമാനമാണ് പുതിയ റിവേഴ്സ് റിപ്പോ നിരക്ക്. 4:2 എന്ന അനുപാതത്തിലാണ് റിപ്പോ നിരക്ക് കുറയ്ക്കാനുളള തീരുമാനം ധനനയ അവലോകന യോഗം പാസാക്കിയത്.

ഇതോടെ രാജ്യത്തെ ഭവന, വാഹന വായ്പ നിരക്കുകളില്‍ കുറവ് വന്നേക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവുവരുത്തിയത് ബാങ്കിങ്, എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍ തുടങ്ങിയ മേഖലകള്‍ക്ക് ഏറെ ഗുണകരമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ വായ്പയുടെ പലിശ നിര്‍ണയത്തിന് റിപ്പോ നിരക്ക് ഉള്‍പ്പടെ ഏതെങ്കിലും ബാഹ്യ മാനദണ്ഡ‍മായിരിക്കണം പരിഗണിക്കേണ്ടതെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതോടെ രാജ്യത്ത് ഭവന, വാഹന വായ്പകള്‍ക്ക് റിപ്പോ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് പലിശാ നിരക്കില്‍ കുറവ് വരാനുളള സാധ്യത വര്‍ധിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപ വര്‍ധനയ്ക്കും ഇത് പ്രയോജനം ചെയ്യും. കാറുകള്‍, മറ്റ് വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന ഉയരാനും റിസര്‍വ് ബാങ്ക് തീരുമാനം വഴിവയ്ക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios