പൊന്ന് പൊള്ളിക്കുന്നു: ഉച്ചയ്ക്ക് ശേഷം റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം; അമ്പരന്ന് വിപണി

അന്താരാഷ്ട്ര സ്വർണ്ണ വില ട്രോയ് ഔൺസിന് 1,543 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 71.70 ലുമാണ്. കഴിഞ്ഞ ദിവസത്തെക്കാൾ 19 ഡോളറാണ് സ്വർണത്തിന് വില വർദ്ധിച്ചത്. ഇന്ത്യൻ രൂപ 35 പൈസ യോളം ദുർബലമാകുകയും ചെയ്തു. 

gold rate at record high Jan. 03, 2019

രാവിലെ ഗ്രാമിന് 3,680 രൂപയും, പവന് 29,440  രൂപയിലുമായിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷവും വന്‍ കുതിപ്പ് നടത്തി. സർവ്വകാല റെക്കോർഡിലായിരുന്ന വില വീണ്ടും വർധിച്ച് ഗ്രാമിന് 3,695 രൂപയും പവൻവില 29,560 ലുമായി. സ്വർണ്ണവില ഇന്ന് രാവിലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചതിനു ശേഷം ഉച്ചതിരിഞ്ഞ് ഗ്രാമിന് 15 രൂപയും പവന് വില 120 രൂപയും വർദ്ധിക്കുകമായിരുന്നു. 
 

അന്താരാഷ്ട്ര സ്വർണ്ണ വില ട്രോയ് ഔൺസിന് 1,543 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 71.70 ലുമാണ്. കഴിഞ്ഞ ദിവസത്തെക്കാൾ 19 ഡോളറാണ് സ്വർണത്തിന് വില വർദ്ധിച്ചത്. ഇന്ത്യൻ രൂപ 35 പൈസയോളം ദുർബലമാകുകയും ചെയ്തു. 
 
2019 സെപ്റ്റംബർ നാലിനായിരുന്നു ഇതിനു മുമ്പുള്ള  റെക്കോർഡ് വിലയായ 3,640 എത്തിയിരുന്നത്. തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 41,00,000 രൂപ കടന്നിട്ടുണ്ട്. അമേരിക്ക, ഇറാനിലെ സൈനിക  കമാൻഡറേ ബാഗ്ദാദിൽ ആക്രമണത്തിൽ കൊലപ്പെടുത്തിയതിനെത്തുടർന്നുണ്ടായ സ്ഥിതി വിശേഷങ്ങളാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 
 
പൊതുവേ ദുർബലമായിരുന്നു സാമ്പത്തിക സാഹചര്യങ്ങൾക്ക് വലിയൊരു തിരിച്ചടിയായി മാറിയേക്കാം ഈ സംഭവമെന്നും ഓൾ ഇന്ത്യ ജം  ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (GJC) ദേശീയ ഡയറക്ടർ അഡ്വ. എസ്.അബ്ദുൽനാസർ അഭിപ്രായപ്പെട്ടു. യുദ്ധ സാഹചര്യങ്ങളിലേക്ക് കടന്നാൽ സ്വർണ്ണവില വീണ്ടും ഉയരാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്. പുതുവർഷത്തിലെ വില വർദ്ധനവ് വിപണിയിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios