എന്താണ് റിസര്‍വ് ബാങ്ക് പറയുന്ന ഈ 'ന്യൂട്രല്‍ സ്റ്റാന്‍സ്': സംഭവം ഇതാണ്

പണപ്പെരുപ്പം നേരത്തെ കണക്കാക്കിയതിന് സമാനമായി നിയന്ത്രണവിധേയമാണെന്നാണ് ന്യൂട്രല്‍ സ്റ്റാന്‍സ് പ്രഖ്യാപനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കുന്ന സൂചന. 

central bank maintained 'Neutral' stance on the monetary policy

മുംബൈ: ഇന്ന് സമാപിച്ച പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് മറ്റ് തീരുമാനങ്ങള്‍ക്കൊപ്പം ധനനയ നിലപാട് മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലെത്തി. നിലവില്‍ ബാങ്ക് നിലനിര്‍ത്തിയിരിക്കുന്ന 'ന്യൂട്രല്‍' നിലപാടില്‍ തന്നെ മുന്നോട്ടു പോകാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 

നിക്ഷേപങ്ങള്‍ക്ക് സുസ്ഥിര പലിശ നിരക്ക് ഉറപ്പ് നല്‍കുന്നതും അടുത്ത കാലത്തൊന്നും പലിശാ നിരക്കുകള്‍ ഉയര്‍ത്തില്ലെന്നും വ്യക്തമാക്കുന്ന സ്റ്റാന്‍സാണ് ന്യൂട്രല്‍ എന്നത് കൊണ്ട് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. ന്യൂട്രല്‍ സ്റ്റാന്‍സ് പ്രഖ്യാപനം വിപണിയിലും സമ്പദ്ഘടനയിലും ഉണര്‍വ് കൊണ്ടുവരാന്‍ ഉപകരിക്കുന്ന കാഴ്ചപ്പാടാണ്. ബാങ്കുകള്‍ക്കും വായ്പകള്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ക്കും ഏറെ ഗുണകരവും ആത്മവിശ്വാസം പകരുന്നതുമാണ് ഈ ന്യൂട്രല്‍ നിലപാട്.

പണപ്പെരുപ്പം നേരത്തെ കണക്കാക്കിയതിന് സമാനമായി നിയന്ത്രണവിധേയമാണെന്നാണ് ന്യൂട്രല്‍ സ്റ്റാന്‍സ് പ്രഖ്യാപനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കുന്ന സൂചന. 

Latest Videos
Follow Us:
Download App:
  • android
  • ios