എന്‍ട്രി ലെവലും വാങ്ങാന്‍ ആളില്ലാതാകുന്നു, ഇത് വാഹനക്കമ്പനികളെ ഞെട്ടിക്കുന്ന ഇടിവ്
പ്രധാനമായും ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ നിന്നാണ് ഈ വിഭാഗത്തിന് ആവശ്യക്കാര്‍ കൂടുതല്‍ എത്തുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോക്തൃ വികാരം വളരെയധികം ദുര്‍ബലമാകുന്നതിന്‍റെ സൂചനയാണിതെന്ന് മാരുതി സുസുക്കി സെയില്‍സ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.
മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ അഞ്ച് മാസങ്ങളില്‍ രാജ്യത്തെ എന്‍ട്രി ലെവല്‍ കാര്‍ ആവശ്യകതയില്‍ വന്‍ ഇടിവ്. 56 ശതമാനം ഇടിവാണ് എന്‍ട്രി ലെവല്‍ കാര്‍ വിപണിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും ജനപ്രിയ വിഭാഗമാണ് എന്‍ട്രി കാര്‍ ശ്രേണി.
ഒരു ലിറ്റര്‍ ശേഷിയുളള എന്‍ജിനുള്ള 3600 എംഎംഎല്ലില്‍ കൂടാത്ത നീളമുളള കാറുകളെയാണ് എന്‍ട്രി ലെവല്‍ വിഭാഗമായി കണക്കാക്കുന്നത്. 2011 -12 ല്‍ 25 ശതമാനം വിഹിതം ഉണ്ടായിരുന്ന ഈ വിഭാഗത്തിന്‍റെ പങ്ക് ഇപ്പോള്‍ എട്ട് ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.
പ്രധാനമായും ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ നിന്നാണ് ഈ വിഭാഗത്തിന് ആവശ്യക്കാര്‍ കൂടുതല്‍ എത്തുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോക്തൃ വികാരം വളരെയധികം ദുര്‍ബലമാകുന്നതിന്‍റെ സൂചനയാണിതെന്ന് മാരുതി സുസുക്കി സെയില്‍സ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. മൊത്തത്തിലുളള സാമ്പത്തിക പ്രതിസന്ധികളും കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ ഇടിവും മെയ്ന്‍റനന്‍സ് വളരെ ഉയര്‍ന്നതുമാണ് എന്‍ട്രി ലെവല്‍ കാറുകളുടെ ആവശ്യകതാ ഇടിവിന് കാരണം. വിലയ്ക്കും ഇന്ധന ക്ഷമതയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കളാണ് പ്രധാനമായും ഈ ശ്രേണിയില്‍ പെടുത്ത വാഹനങ്ങളുടെ ഉപഭോക്താക്കള്‍.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14 മുതല്‍ 24 ശതമാനം വരെ വില വര്‍ധനയാണ് ഈ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.